Categories
Uncategorized

അവൾ അന്നും പതിവുപോലെ അമ്പലത്തിൽ എത്തി. അവിടെ അവളെയും കാത്ത് അമ്പലമുറ്റത്ത് ദേവജിത്ത് കാത്തു നിൽക്കുകയായിരുന്നു.

രചന : – സൗമ്യ.

അവൾ അന്നും പതിവുപോലെ അമ്പലത്തിൽ എത്തി. അവിടെ അവളെയും കാത്ത് അമ്പലമുറ്റത്ത് ദേവജിത്ത് കാത്തു നിൽക്കുകയായിരുന്നു.

അവൾ അവനൊരു നറുപുഞ്ചിരി സമ്മാനിച്ചിട്ട് അമ്പലത്തിൽ കയറി. ദേവേട്ടൻ്റെ പേരിൽ ഒരു അർച്ചന കഴിപ്പിച്ചു. ഭഗവാനോട് തൻ്റെ ദേവട്ടനെ എനിക്കു എത്രയും പെട്ടെന്ന് സ്വന്തമാക്കി തരണമേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു. പ്രതീക്ഷണം കഴിഞ്ഞ്, അർച്ചനയും വാങ്ങിയവൾ പുറത്തിറങ്ങി. അവിടെ ദേവേട്ടൻ കാത്തിരിക്കുമെന്നവൾക്ക് അറിയാം. അവൾ ഇല ചാർത്തിൽ നിന്നും ചന്ദനം ദേവേട്ടൻ്റ നെറ്റി തടത്തിൽ തൊടുവിച്ചു. അവളും നെറ്റിയിൽ ചന്ദനം തൊട്ടു.

അവർ രണ്ടു പേരും ആ പാടവരമ്പിലൂടെ നടന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ദേവൻ ഒന്നു നിന്നു. മീനൂ … നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എന്താ.. ദേവേട്ടാ… നീ ഞാൻ പറയുന്നത് വ്യക്തമായി കേൾക്കണം. അവൾക്ക് ആകാംക്ഷയായി..

പറയൂ … ദേവേട്ടാ.. ഞാൻ അടുത്ത ദിവസം ദുബായിലേക്കു പോകുന്നു. അമ്മാവൻ്റെ കൂടെയാണ് പോകുന്നത്. മീനുവിന് ആ കാര്യം കേട്ടപ്പോൾ സന്തോഷമായി. എന്നാൽ അത് പറഞ്ഞ ദേവൻ്റെ മുഖം പ്രന്നസത ഉണ്ടായിരുന്നില്ല.

മീനുവിന് ഒന്നും മനസ്സിലായില്ല..

മീനു.. നീ എന്നെ വെറുക്കരുതെ..

എന്തിനാ ഞാൻ ദേവേട്ടനെ വെറുക്കുന്നത്? ഏട്ടൻ വരും വരെ കാത്തിരിക്കാനെക്കറിയാം. അവൾ കണ്ണീരോടെ പറഞ്ഞു.

അവൻ അവളെ ഒന്നു നോക്കി. ഞാനും മീനുവും എത്ര പെട്ടെന്നാണ് സ്നേഹത്തിലായത്.ഒന്നാവണം എന്ന തീരുമാനിച്ചതാണ്. എന്നാൽ ഇവിടെ വിധി തന്നെ അവളിൽ നിന്നും അകറ്റാൻ പോകുന്നു. എന്നന്നേക്കുമായി …. പാവം അതവൾ അറിയുമ്പോൾ എന്താവും? ദേവൻ്റെ മനസ്സ് പിടഞ്ഞു. എങ്ങനെ ഞാൻ കാര്യങ്ങൾ പറയും. പറയാതിരിക്കാനും വയ്യല്ലോ.

ദേവൻ്റെ മൗനം മീനുവിനെ സങ്കടപ്പെടുത്താൻ തുടങ്ങി. വാതോരാതെ രണ്ടു പേരും വീട്ടിലെത്തുംവരെ കുസൃതികൾ പറയുമായിരുന്നല്ലോ..

എന്തു പറ്റി ദേവേട്ടാ..?

ഏട്ടന് എന്താണ് പറ്റിയെ? പറയൂ..

മീനൂ … അവൻ്റെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു.ഇരുൾ വീണു തുടങ്ങിയതിനാൽ ദേവൻ്റെ മുഖത്തെ ഭാവം മീനുവിന് കാണാൻ കഴിഞ്ഞില്ല. എന്നാൽ ശബ്ദം അവളിൽ എത്തി.

അവൻ രണ്ടും കല്പിച്ചു പറയാൻ തുടങ്ങി. മീനു.. നിനക്കറിയാമല്ലോ ദേവി ചേച്ചിയുടെ കാര്യം.ചൊവ്വാദോഷത്തിൻ്റെ പേരിൽ കല്യാണം നടക്കാതെ വീട്ടിൽ നിൽക്കുന്നത്.

അതെനിക്കറിയാമല്ലോ ദേവേട്ടാ.. അതെല്ലേ നമ്മുടെ കാര്യം ഇത്രയും വൈകുന്നതും. ചേച്ചിക്ക് ഒരു ജീവിതം ഉണ്ടായിട്ടുമതി നമ്മുടെ കാര്യം. അത് നമ്മൾ ഒരുമിച്ച് എടുത്ത തീരുമാനമല്ലേ …

മീനു.. ചേച്ചിക്ക് ഒരു കല്യാണം വന്നു. മീനുവിൻ്റെ കണ്ണുകൾ തിളങ്ങി. ആ ഇരുട്ടിലത് വെളിച്ചമായത് ദേവൻ കണ്ടു.

ആരാ…? ചെറുക്കൻ! മീനുവിന് ആകാംക്ഷ ഉണ്ടായി.

അത് .. എൻ്റെ അമ്മാവൻ്റെ മകൻ മഹേഷാണ്. അവനെ നിനക്കറിയാല്ലോ അറിയാം ദേവേട്ടാ… നന്നായി. സന്തോഷമായി.

എന്നാൽ മറ്റൊരു കാര്യം ഉണ്ട്. ദേവൻ്റെ ശബ്ദം ഇടറി. എന്താ… ദേവേട്ടാ… അവൾക്ക് ഭയമായി.

അത് .. അവർ പറയുന്നു. മഹേഷിൻ്റെ അനിയത്തി മാളവികയെ ഞാൻ വിവാഹം കഴിക്കണം .

അവൾ ആരെയോ പ്രണയിച്ച് ഒളിച്ചോടി തിരികെ വീട്ടിൽ വന്ന കാര്യം ഞാനൊരിക്കൽ പറഞ്ഞത് നീ ഓർമ്മിക്കുന്നില്ലേ…

മീനു…ഞാൻ എന്തു പറയണമെന്നറിയാതെ വിഷമിക്കുന്നു.

ഞാൻ എന്തു മറുപടി അവരോട് പറയാനാണ്?

ദേവൻ്റെ കണ്ണുകൾ നിറഞ്ഞു. മീനുവിൻ്റെ കാലിൽ ചങ്ങല വീണതു പോലെ അവിടെ തറച്ചു നിന്നു. അവളുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

എൻ്റെ മറുപടി ക്കാണ് ദേവേട്ടൻ കാത്തിരിക്കുന്നത്. അതവളെ ഉണർത്തി.

അവൾ ദേവൻ്റെ കൈയിൽ പിടിച്ചു.

ദേവേട്ടാ… അവൾ വിളിച്ചു. മറക്കാം എന്ന് പറഞ്ഞ് ഏട്ടനെ സമാധാനിപ്പിക്കാം. അല്ലാതെ എനിക്ക് ഒന്നിനും ആവില്ലല്ലോ ..

ദേവേട്ടൻ തന്ന സ്നേഹം എന്നും ഹൃദയത്തിൽ സൂക്ഷിക്കാം.

ദേവി ചേച്ചിക്കു വേണ്ടി ഞാൻ മാറി തരാം.

ഏട്ടൻ സമാധാനത്തോടെ പോയി വരൂ..

അവൾ മെല്ലെ അവൻ്റെ കൈവിട്ടു.

ഇരുളിലേക്ക് നടന്നകന്നു…

കണ്ണുകളിൽ നിന്നും മിഴിനീർകണം ഒഴുകികൊണ്ടിരുന്നു..

ദേവൻ എത്ര സമയം അവിടെ നിന്നുവെന്നറിയില്ല .. അവനും ആ ഇരുട്ടിലേക്ക് നടന്നു…

രചന : – സൗമ്യ.

Leave a Reply

Your email address will not be published. Required fields are marked *