നിന്നെ എനിക്ക് അറിയാം..കൂടെയുള്ള നിങ്ങളൊക്കെയല്ലേ എന്നേ പോലുള്ള പെൺകുട്ടികളുടെ വിധി എഴുതുന്നത്

Uncategorized

രചന: ഉണ്ണി കെ പാർത്ഥൻ

“അവളേ ഇത്രേം ഒതുക്കത്തിൽ കിട്ടിയിട്ടും നീ ഒന്നും ചെയ്തില്ലെടാ…” കിരണിന്റെ ചോദ്യം കേട്ട് അമൽ മുഖമുയർത്തി നോക്കി..

“ഇവനെയൊന്നും പറഞ്ഞിട്ട് കാര്യമില്ലടാ.. അതിനുള്ള ഗഡ്സ് ഇല്ല ന്നേ…” പൊട്ടിചിരിച്ചു കൊണ്ട് സേവ്യറും അത് ഏറ്റു പിടിച്ചു..

“മതി നിർത്തിക്കെ.. ഒരു പെൺ കുട്ടിയേ അസമയത്തു അവളുടെ ഹോസ്റ്റലിൽ കൊണ്ട് വിട്ടു.. അതും നമ്മുടെ കമ്പനിയിൽ ജോലി ചെയ്യുന്ന കുട്ടി.. മുട്ടിയുരുമി ബൈക്കിൽ ബൈക്കിൽ ഇരുന്നാൽ എന്തേലും ഉണ്ടാവുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചു..” അവരുടെ പിന്നിലെ കാബിനിൽ നിന്നുമുള്ള പെൺകുട്ടിയുടെ ശബ്ദം കേട്ട് എല്ലാരും അങ്ങോട്ട് നോക്കി…

“അഭിരാമി..” മൂവരുടേയും ചുണ്ടനങ്ങി..

“സേവ്യറേ.. കിരണേ.. പുച്ഛം തോന്നുന്നു ട്ടോ.. അത് പോലെ സങ്കടവും ദേഷ്യവും.. നല്ല വിദ്യഭ്യാസമുണ്ടല്ലോ.. എന്നിട്ടും.. എങ്ങനെ നിങ്ങളൊക്കെ ഇങ്ങനെ ഇടുങ്ങിയ ചിന്താഗതിക്കാർ ആവുന്നു.. എനിക്കും നിങ്ങളുടെ പ്രായമല്ലേ ഉള്ളൂ… ആ നേരത്ത് അമലിന് പകരം നിങ്ങളേ ആരേ കണ്ടാലും ഞാൻ ലിഫ്റ്റ് ചോദിക്കുമായിരുന്നു.. കാരണം എനിക്ക് നിങ്ങളേയെല്ലാം അത്രേം വിശ്വാസമാണ്..

ഇരുപത്തിനാലു മണിക്കൂറും നമ്മൾ കൂടെ ഇല്ലേ… എന്നിട്ടും.. നിങ്ങളുടെയൊക്കെ മനസ്സിൽ എന്നോട് ഇങ്ങനെയുള്ള ചിന്തയായിരുന്നോ..” ശബ്ദം ഇടറിയിരുന്നു അഭിരാമിയുടെ..

“അറിയാലോ.. ഈ ഐ ടി പ്രൊഫഷൻ.. നമ്മുടെ ഡ്യൂട്ടി ടൈം.. എന്നിട്ടും.. ഞാൻ നല്ലൊരു സുഹൃത്ത് അല്ലായിരുന്നുല്ലേ.. നിങ്ങളുടെ ഉള്ളിൽ.. ശരിക്കും ഏത് കണ്ണിൽ ആയിരുന്നു നിങ്ങൾ എന്നേ കണ്ടത്.. കാമമായിരുന്നോ.. അതോ.. ഞാൻ ഒരു പോക്ക് കേസായിട്ട് തോന്നിയോ..”

“അഭീ… പ്ലീസ്…” അമൽ നേർത്ത ശബ്ദത്തിൽ അഭിരാമിയേ വിളിച്ചു..

“വേണ്ടാ.. അമലേ.. അറിയില്ലായിരുന്നു നിങ്ങളുടെ ഉള്ളിൽ ഇങ്ങനെയൊരു…” പാതിയിൽ നിർത്തി അഭിരാമി..

“ലോൺ എടുത്തിട്ടാ പഠിച്ചത്.. പഠിപ്പെല്ലാം കഴിഞ്ഞു ഒരു ജോലി കിട്ടിയപ്പോൾ.. നാട്ടിലേ ആളുകളുടെ ചോദ്യം.. എവിടാ ജോലിക്ക് പോണേ.. ബാംഗ്ലൂർ ആണോ.. എന്തേ നാട്ടിൽ ജോലിയൊന്നും കിട്ടില്ലേ.. എല്ലാരുടെയും ഉള്ളിൽ പെൺകുട്ടികൾ ജോലിക്ക് ഒറ്റക്ക് നമ്മുടെ നാട് വിട്ട് പോകുന്നത് എന്തോ വല്യ അപരാധമായാണ് കാണുന്നത്.. പഠിച്ചു സ്വന്തം കാലിൽ നിന്നു കുടുംബം നോക്കുന്ന പെൺകുട്ടികൾ ഇന്ന് ഒരുപാട് ഉണ്ടെന്നു എന്താ നമ്മുടെ സമൂഹം മനസിലാക്കാത്തത്… എല്ലായിടത്തും.. പെണ്ണായി പിറന്നത് കൊണ്ട്.. അവൾക്ക് ഒരു അതിർവരമ്പുകൾ വരക്കുന്ന നമ്മുടെ സമൂഹം മാറി ചിന്തിക്കുക തന്നേ വേണം…

നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. കൂടെയുള്ള നിങ്ങളൊക്കെയല്ലേ എന്നേ പോലുള്ള പെൺകുട്ടികളുടെ വിധി എഴുതുന്നത്… പുച്ഛമാണ് നിങ്ങളോട്.. നിങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിനോട്…

അമലേ.. നിന്നെ എനിക്ക് അറിയാം.. എന്നേ ഇന്നലെ ഹോസ്റ്റലിൽ എത്തിക്കാൻ നീ എടുത്ത എഫർട്ട് ഞാൻ മറക്കില്ല.. പക്ഷെ… നീ ഇവരുടെ കൂട്ടത്തിൽ കൂടി.. ഇവരെ പോലേയാകരുത് എന്നൊരു അപേക്ഷയുണ്ട്..” അതും പറഞ്ഞു അഭിരാമി തിരിഞ്ഞു അവളുടെ ക്യാബിനിലേക്ക് നടന്നു…

ശുഭം…

രചന: ഉണ്ണി കെ പാർത്ഥൻ

Leave a Reply

Your email address will not be published. Required fields are marked *