രചന: സുധീ മുട്ടം
“വേണ്ടാ..പതിവില്ലാതെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും നിങ്ങൾക്കിതെന്തോ കാര്യം സാധിക്കാനുളള അടവാണിതെല്ലാം….
ചിണുങ്ങിക്കൊണ്ടവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു….
ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം
” എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടീ പരിഭവം…”
അറിയാവുന്ന സ്വരത്തിൽ രണ്ടു വരി പാടിയവളെ കയ്യിലെടുക്കാമെന്ന് കരുതിയതും ചീറ്റിപ്പോയി….
“അതേ അപ്പുറത്തും ഇപ്പുറത്തും താമസക്കാരുണ്ട്.അവരെ ഓടിക്കരുത് ട്ടാ….”
“പുല്ല്…ഹൃദയം തുറന്നു കാണിച്ചാലും നീയൊക്കെ ചെമ്പരത്തിപ്പൂവെന്നെ പറയൂ….
ചമ്മൽ അതിവിദഗ്ധമായി മറച്ചു പിടിക്കാനൊരു പാഴ്ശ്രമം ഞാൻ നടത്തി.അതും പിടിക്കപ്പെട്ടു…..
” മതി…ചമ്മീത്…ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ വരണം…എന്റെ പിറന്നാളാണെന്ന് മറക്കണ്ട.പായസം റെഡിയാക്കും.അതുകുടിച്ചിട്ട് വെളിയിലേക്കൊന്നു പോകണം….
ശ്രീമതി എന്നെയോർമിപ്പിച്ചു…..ഇഷ്ട ഭക്ഷണം നിർബന്ധിപ്പിച്ചു അവൾ കഴിപ്പിച്ചു… അവൾക്ക് ഇഷ്ടമുള്ള തുണികൾ അയൺ ചെയ്തു തന്നു…..
ഇന്ന് അവളുടെ പിറന്നാളായതിനാൽ അവളുടെ ഇഷ്ടത്തിനു പ്രാധാന്യം നൽകി…365 ദിവസവും എനിക്കായി കഷ്ടപ്പെടുന്നവൾക്ക് ഒരുദിവസമെങ്കിലും അവളുടെ ഇഷ്ടത്തിനു പ്രാധാന്യം നൽകി….
ഓഫീസിലെ തിരക്കുകൾ അന്ന് പതിവിലധികം താമസിപ്പിച്ചു…വീട്ടിൽ ഞാനെത്തുമ്പോൾ ഏഴുമണി കഴിഞ്ഞു…
അവളാണെങ്കിൽ മോന്തയും വീർപ്പിച്ചു ഇരിപ്പുണ്ട്.കണ്ടിട്ട് ഒരു മൈൻഡുമില്ല…
പതിവ് ചായ..പതിവ് ഉമ്മ ഒന്നും കിട്ടിയില്ല. ആൾ ഗൗരവത്തിലാണ്.ഒന്നും മിണ്ടാതെ ഞാൻ കുളി കഴിഞ്ഞു വന്നു….
“വാ…നമുക്ക് പുറത്തൊക്കെയൊന്ന് കറങ്ങീട്ടു വരാം….
” എന്റെ പട്ടി വരും…അവൾ മുഖം വീർപ്പിച്ചു…
ഒരുരക്ഷയുമില്ല… ആളെയൊന്ന് തണുപ്പിക്കാൻ..പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. പൊക്കിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു ചുണ്ടത്തൊരു ഉമ്മ കൊടുത്തു.. കുതറി മാറാൻ ശ്രമിച്ചവളെ നെഞ്ചോട് ചേർത്തു അങ്ങനെ വരിഞ്ഞു മുറുക്കി…..
ആദ്യത്തെ പ്രതിഷേധം പിന്നെ പരിഭവത്തിനു വഴിമാറി. ഓരോന്നും പറഞ്ഞു അവളെന്റെ മാറിലെ ചൂടേറ്റു നിന്നു …
“ശ്രീ…സോറിയെടാ…നിനക്ക് അറിയാലൊ ഓഫീസിലെ തിരക്കുകൾ.ഒന്നും മനപ്പൂർവമല്ല….”
“ഉം ….എന്തു പറഞ്ഞാലും പെണ്ണിനു മൂളൽ മാത്രം…..
അവളെ അങ്ങനെ തന്നെ ചേർത്തു പിടിച്ചു ബെഡ് റൂമിലേക്ക് ഞാൻ നടന്നു…..
” പെണ്ണേ മാറി നിന്ന് ഇതൊന്ന് നോക്കിക്കെ….”
ഞാൻ കാണിച്ച കവറിൽ നിന്ന് ആകാശ നീലക്കള്ളർ സാരി അവളെ വിടർത്തി കാണിച്ചു. അവളുടെ മുഖം പൂർണ്ണ ചന്ദ്രനെപ്പോലെ പ്രകാശിച്ചു…..
“ഉം ..അപ്പോളറിയാം എന്റെ മനസ്സും ഫേവറിറ്റ് നിറവും…..”
“പിന്നെ അറിയാതെ…പ്രേമിച്ചല്ല കെട്ടിയതെങ്കിലും വിവാഹം കഴിച്ചതിനു ശേഷം നമ്മൾ പ്രണയത്തിലാണല്ലോ….”
“നമ്മുടെ പ്രണയം കണ്ടാണു പലർക്കും സംശയം സ്നേഹിച്ച് കെട്ടിയതാണെന്ന്….
അവൾ കിലുകിലെ ചിരിച്ചു….,.
“ഏട്ടൻ ഒന്ന് കണ്ണടക്ക്…അവൾ ആവശ്യപ്പെട്ടു…ഞാൻ അനുസരിച്ച് കണ്ണും പൂട്ടി നിന്നു….
“ഇനി കണ്ണുതുറന്നെ….
അവളുടെ ശബ്ദം കേട്ട് ഞാൻ കണ്ണുതുറന്നു…
” അതെ..ഈ മുണ്ടും ഷർട്ടും എന്റെ ഏട്ടനാണ്.എപ്പോഴും എന്റെ ഇഷ്ടം മനസ്സിലാക്കി പ്രവർത്തിക്കുന്ന എന്റെ ഏട്ടനു എന്റെ പിറന്നാളിനെങ്കിലും എന്തെങ്കിലും സമ്മാനം തരണ്ടേ..അതല്ലെ എന്റെ സന്തോഷം….”
ഇടറിയ വാക്കുകളോടെ അവളതു പറഞ്ഞതും എന്നോട് ചേർത്തു ഇറുകെ പുണർന്നു…
“എനിക്കറിയാം എന്റെ ഏട്ടന്റെ ജോലിത്തിരക്ക്…അതുകൊണ്ട് ഞാൻ തന്നെ പോയി ഏട്ടനു ഏറ്റവും പ്രിയമായ ഡ്രസ് സെലക്ട് ചെയ്തത്……
പിന്നെയും കുറുകിക്കൊണ്ടു നിന്ന അവളോട് ഞാനെന്റെ സംശയം തിരക്കി….
” പിന്നെ നീയെന്തിനാ മുഖം വീർപ്പിച്ചു ഇരുന്നത്…
“അതൊരു രഹസ്യമാ…ആ കാതിങ്ങ് താ…..
കാത് ചേർത്തതും അവളെന്റെ ചെവിയിൽ മന്ത്രിച്ചു….
” ഞാൻ പരിഭവിച്ചിരുന്നാലെ ഏട്ടനു സ്നേഹം കൂടൂ…കെട്ടിപ്പിടിച്ചുളള ഉമ്മയും കിട്ടൂ…ഇതൊരു സൈക്കോളജിക്കൽ മൂവ്മെന്റാണ് പെണ്ണുങ്ങളുടെ……
എടി…..ഭയങ്കരീ…നീയാളു കിടുവാണ് ട്ടാ….
കിലൂങ്ങനെയുള്ള അവളുടെ സന്തോഷച്ചിരി കണ്ടപ്പോൾ ഞാൻ മനസ്സിലോർത്തു……
അവൾ പറഞ്ഞതാണ് ശരി….
“അവൾക്ക് സന്തോഷമുളവാക്കാൻ കാശു കൊടുത്തു സമ്മാനമൊന്നും വാങ്ങിക്കൊടുത്തില്ലെങ്കിലും .,,,സ്നേഹത്തോടെയൊരു വാക്ക്….പ്രണയപൂർവ്വമായി ഒരു തലോടൽ..ഒരുചുംബനം അതുമതിയാകും അവളുടെ പരിഭവം അലിയാൻ…..പിണക്കം മാറാൻ…..
അതിലൂടെ അവൾക്ക് ലഭിക്കുന്ന എനർജി വളരെ വലുതായിരിക്കും……..
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ… കൂടുതൽ കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…
രചന: സുധീ മുട്ടം