Categories
Uncategorized

അയാളെ അമർത്തി പുണർന്നുകൊണ്ട് അവൾ ചോദിച്ചു…

രചന: ദേവയവനിക ദേവു

ഓഫീസിൽ നിന്നു വന്നശേഷം വസ്ത്രംമാറികൊണ്ടിരിക്കുന്ന അവളുടെ അവയവങ്ങളെ അയാൾ പുച്ഛത്തോടെ നോക്കിനിന്നു..

” എന്താ നോക്കുന്നത് “!..

നിർ വികാരത്തോടെ അയാളെ നോക്കി കൊണ്ട് അവൾ ചോദിച്ചു.

“ഞാൻ പണിയെടുത്ത് നിനക്ക് ചിലവിന് തരണതല്ലേ…! അതോണ്ട് ഇതൊക്കെ ഞാനൊന്ന് ശരിക്കുംകാണട്ടെ …!”

വെറുപ്പു കലർന്ന് അയാളെ ഒന്നു നോക്കിയ ശേഷംനേരിയതെടുത്ത് ഉടുത്ത് സന്ധ്യാ ദീപംകൊളുത്താൻ പൂജാമുറിയിലേക്കു അവൾ നടന്നു.

“ഹോ ഈ പാത്രങ്ങളെന്തോരം കഴുകിയാലുംതീരില്ല…..!

അവൾ ആരോടെന്നില്ലാതെ തനിയെ പറഞ്ഞു. അതിന് ഇവിടെ നിനക്ക് നിൻറെ മക്കളും കുട്ട്യേളൊന്നും ഇല്ലലൊ ജോലി കൂടുതലാന്ന് പറയാൻ….! ?

ഉള്ള പണി അങ്ങ് സ്വയം ചെയ്തെച്ചാൽ മതി… !

അടുക്കളയിലെക്കു കടന്നു വന്നുകൊണ്ട് അയാൾ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു ..!

അതിനു കുഞ്ഞുങ്ങൾ ഉണ്ടാവാത്തതു എൻറെ കുഴപ്പം കൊണ്ടാണോ..!?

പതുക്കെ അവൾ ആരോടെന്നില്ലാതെ സ്വയംപുലംബി..

“നീ ആരോടാടീ ന്യായം പറയുന്നെ..!?”

കൈയ്യിൽ കിട്ടിയ ഗ്ലാസ്‌ ടംമ്ലർ നിലത്തേക്കു വലിച്ചെറിഞ്ഞുടച്ചുകൊണ്ട് അയാൾ കോപത്തോടെ തിരക്കി

അവൾ ഒന്നുംമിണ്ടാതെ അവിടെ നിന്നു പാത്രംകഴുകികൊണ്ടു നിന്നു. അവൾ മിണ്ടാതെ നിൽക്കുന്നതു കണ്ട് അയാൾക്കു കോപം ഇരച്ചു കയറി.

നിമിഷ വേഗത്തിൽ അയാൾ അവൾക്കരികിൽ പാഞ്ഞു വന്നു അവളുടെ കഴുത്തിൽ കയറി പിടിച്ചു.

അവളുടെ മുഖത്തിനു തൊട്ടടുത്തു വരെ ചൂണ്ടു വിരൽ ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു.

“അടങ്ങിയൊതുങ്ങി കഴിഞ്ഞോണം..! ഇല്ലെങ്കിൽ പെട്രോളൊഴിച്ച് കത്തിക്കും ഞാൻ..!!”

അമ്മായിയമ്മയുടെ അഭിനയ ചുമയുടെ ശബ്ദ്ധംകേട്ടപ്പോൾ കഴുത്തിലെ പിടി ഒന്നുകൂടി മുറുക്കിയ ശേഷംഅയാൾ അവളെ ശക്തിയായി പുറകിലേക്കു തള്ളിയിട്ടു ..

ആവൾ തൊണ്ടയിടറി ചുമച്ചു ശേഷംഈറന്നണ്ണിഞ മിഴികളോടെ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു.

അമ്മായിയമ്മ അടുക്കളയിൽ നിന്നു വെളമെടുത്ത ശേഷംപുറത്തേക്കു പോകാൻ അയാൾ കാത്തിരുന്നു.

അവർ പുറത്തേക്കിറങ്ങിയതുംഅവളുടെ മുടിക്കുത്തിന് അയാൾ കയറിപിടിച്ചു കിടപ്പറയിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി കട്ടിലിലേക്ക് ശക്തമായി തള്ളിയിട്ടു.

അയാൾ മൊബൈൽ ഫോണെടുത്തു എന്തൊക്കയോ വേഗത്തിൽ തിരഞ്ഞു .

മൊബൈൽ ഫോണുമായി അയാൾ അവൾക്കരികിലേക്കു ചെന്നു.

” കാണടി ഇത് നീ…! കാണ് …!

ഭർത്താവില്ലാത്ത നേരത്ത് ഓരോരുത്തന്മാരെ വീട്ടിലേക്ക് വിളിച്ചു കയറ്റുന്നവളുമാര് അറിയണം., നാട്ടില് ഉശിരുള്ള ആണ്ണുങ്ങള് വേറേംഉണ്ടെന്ന്…!

കണ്ടോ ഒരു ഉടുതുണി പോലുമില്ലാതെ പിടിച്ചേക്കുന്നത് ….!

കാമംതേടി പോകുന്ന നല്ല സൂക്കേട് ഉള്ളവരുമാരെ ചെയ്യേണ്ടത് ഇതൊക്കെ തന്നെയാടീ …!

ഇതിനാണ് സദാചാര ബോധമുള്ളവർ നാട്ടിൽ ഉണ്ടാവണംഎന്ന് പറയുന്നത്.”!!

നിലത്തേക്ക് കാർക്കിച്ചു തുപ്പി കൊണ്ട് അയാൾ പറഞ്ഞു.

ആരുടെയോ രഹസ്യമായ ബന്ധം നാട്ടിലെ ഒരു കൂട്ടംസദാചാര പോലീസ് ചമയുന്നവർ കണ്ടു പിടിച്ചു ഉപദ്രവിക്കുന്ന വൈറൽ ആയ ഒരു വാട്സ് അപ്പ്‌ വീഡിയോ ആയിരുന്നു അത്.

അവരെ അവർ ഒരു സ്ത്രീയെന്നു പോലും നോക്കാതെ ഒരുപാട് ഉപദ്രവിക്കുന്നുണ്ടായിരുന്നു.

അതിൽ അവർ അവരുടെ ഒക്കെ കാലുപിടിച്ചുകൊണ്ട് വീഡിയോ എടുക്കരുതെന്നു കരഞ്ഞു പറയുന്നുണ്ടായിരുന്നു.

അവർ ആ കാലുകൊണ്ടു തന്നെ അവളെ ശക്തമായി അടിവറ്റിൽ തൊഴിക്കുന്നുണ്ടായിരുന്നു.

ഒരു നൂൽ ബന്ധമില്ലാതെ നിലത്തു കിടന്നു കരയുന്ന അതി ദയനീയമായ കാഴ്ച..!

അവൾ മിണ്ടാതെ ഇരിക്കുക യല്ലാതെ അതിനു മറുപടി ഒന്നും പറഞ്ഞില്ല.

പറയടീ നീ പഠിക്കുമ്പോൾ വല്യ പാർട്ടിക്കാരി ആയിരുന്നില്ലേ…! ഇപ്പൊ നിൻറെ നാക്ക് ഇറങ്ങി പോയോടീ ..?

മുടിക്ക് കുത്തി പിടിച്ചുകൊണ്ട് വീണ്ടുംഅയാൾ അവളുടെ നേരെ ഗർജിച്ചു.

ചുവന്നു തുടുത്ത കണ്ണുകളോടെ അവൾ അയാളെ തന്നെ അല്പനേരംനോക്കി നിന്നു. ശേഷം പറഞ്ഞു തുടങ്ങി.

“നിങ്ങൾ ആനയെ മെരുക്കുന്നത് കണ്ടിട്ടുണ്ടോ…!?

ആദ്യമായി അയാളോട് കയർത്ത് സംസാരിക്കുന്ന അവളിലെ ആ ഭാവമാറ്റം കണ്ട് അയാൾ അമ്പരന്നു നിന്നു.അതുകൊണ്ട് തന്നെ അയാൾ ആശ്ചര്യത്തോടെ മൗനംപാലിച്ച് അവളെ നോക്കി നിന്നു.

അവൾ തുടർന്നു പറഞ്ഞു.

“ഉറങ്ങാൻ വിടാതെ… !,

വെള്ളം കൊടുക്കാതെ പട്ടിണിക്കിട്ട്…!,

മുറിവുണ്ടാക്കി..!, ഉപദ്രവിച്ചു… !,

ഭയപ്പെടുത്തി..! അടിച്ചമർത്തി..,

ആ പാപ്പാൻ അതിൻറെ ശക്തിയും ബുദ്ധിയും ഒക്കെ അയാളുടെ ആ മുനയുള്ള തോട്ടിക്കുള്ളിലാക്കുന്നു… !

അതൊന്ന് തിരിഞ്ഞു നിന്ന് ഒറ്റ കൊമ്പിൽ തീർക്കാവുന്നതെ ഉള്ളു ആ പാപ്പൻറെ ജീവിതമെന്ന് അതിന് നല്ല ബോധമുണ്ട്..!

പക്ഷെ.. വിശപ്പും, ദാഹവുംകാരണം ജീവൻറെ നിലനിൽപ്പ് അനുസരിച്ചു പോയാലെ സാധിക്കൂന്ന് ചിന്തിപ്പിച്ച് അതിനെ അടിച്ചമർത്തി മെരുക്കിയെടുക്കുന്നു..! അത് അതിൻറെ ബലത്തെ സ്വയം മറക്കുന്നു…!

അതുപോലെ തന്നെയാണ് ഒരു പെണ്ണും..!

“കുടുംബം.., കുട്ടികൾ., അച്ഛൻ, അമ്മ.., കുടുംബത്തിൻറെ മാനം” ഇതൊക്കെ ഓർത്താ പല പെണ്ണുങ്ങളുംസ്വന്തം ജീവിതം , ഒരു നാലു ചുവരുകൾക്കുള്ളിൽ ജീവിച്ചു തീർക്കുന്നത്.. !

ഒന്ന് നിർത്തികൊണ്ടു അവൾ തുടർന്നു.

“നിങ്ങൾ ആ പെണ്ണിനെ മാത്രേ കണ്ടുള്ളു.. !? വേറെ ഒരാണും കൂടെ ഉണ്ടായിരുന്നല്ലോ.. !?

എന്താ അയാൾക്ക് സൂക്കേട് ഇല്ലേ.. !? അവന് കാമമില്ലേ.. !? അതൊക്ക അവൾക്ക് മാത്രേ ഉള്ളു.. അല്ല അവന് മാത്രേ പാടുള്ളു അതൊക്കെ.. ¡?

രണ്ടു കുട്ടികൾ ആയി കഴിഞ്ഞാൽ പിന്നെ ആണുംപെണ്ണും രണ്ടു മുറിയിൽ കിടന്നുറങ്ങുന്നാവരാണ് ഇവിടെ പകുതിയും പേരും.. !

അതോണ്ട് ഒരു പെണ്ണിന്നെ എന്തൊക്ക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുന്നെന്നറിയോ..!

ഹോർമോണിക്കൽ ചേഞ്ചസ്.., ബോഡി വെയിറ്റ്. ! ഇതൊക്ക ഒരു പെണ്ണ് അനുഭവിക്കുന്ന പ്രശ്നങ്ങളാണ്.. !

അതിലുപരി സ്നേഹിക്കാൻ ആരുമില്ലെന്ന ചിന്ത.. ! മറ്റൊന്നും വേണ്ട ഒരു തലോടൽ.., ഒരു കെട്ടിപിടുത്തം., അതു മതി ഒരു പെണ്ണിന് സന്തോഷിക്കാൻ… !

വർഷങ്ങളായിട്ടും ഭർത്താവില്ലാതെ സ്ത്രീകൾ ജീവിക്കുന്നില്ലേ.. !?

തളർന്നു പോയ ഭർത്താവിനെ നോക്കികൊണ്ട് ജീവിതാവാസാനം വരെ ചില പെണുങ്ങൾ അയാളെ നോക്കി ജീവിക്കുന്നില്ലേ.. !?

അതൊക്ക അവർ ആ പെണ്ണിന് കൊടുക്കുന്ന സ്നേഹംകൊണ്ടുംബഹുമാനംകൊണ്ടും മാത്രമാണ്… !

വികാരങ്ങളെ അടക്കി പിടിക്കാൻ അവൾക്ക് അറിയാം…!

ഇതൊന്നും ഇല്ലാതെ വരുമ്പോ..! അർഹിക്കുന്നത് പോലും കിട്ടാതെ വരുമ്പോ…! ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ ഉണ്ടാവും ..!

സഹിക്കാൻ പറ്റാത്തവരുമ്പോ ചിലര് അങ്ങ് ഇട്ടെറിഞ്ഞെച്ച് പോകും..!

പക്ഷെ ആണുങ്ങൾക്ക് ഇതൊന്നും ബാധകമല്ല…. ! ” ഭാര്യ ഒന്ന് പ്രസവത്തിനു പോയാലോ ..! അല്ലെങ്കിൽ പ്രവാസ ജീവിതത്തിൽ ആയാലോ .., അതും അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ ഭാര്യ അടുത്തില്ലാതിരിക്കുകയോ ചെയ്താൽ അവന് കൂടെ കിടക്കാൻ ഒരുത്തി വേണം… !

ചോദിച്ചാ അവൻറെ ഭാര്യ അടുത്തില്ലാത്തോണ്ടല്ലേ ..! എത്ര നാളാന്നു വെച്ചാ അവൻ പിടിച്ചു നിൽക്കാ.., അവനും ഒരു “ആണല്ലേ “എന്ന ന്യായവും ..”!

ഒരു കാര്യം ഓർത്തോ ഒരു ആണിനെക്കാൾ ഇരട്ടി വികാരമുള്ളവളാണ് ഒരോ പെണ്ണും..! പക്ഷെ അവൾക്കത് അടക്കാന്നും ഒതുക്കാന്നും അറിയാം…!

കാരണം “കുടുംബം “എന്നുള്ള ചിന്ത.. “!

ആരോഗ്യമുള്ള ഒരാണിൻറെ ശരീരം പോലെ തന്നെയാണ് ഒരു പെണ്ണിൻറെ ശരീരവും.. ആണുങ്ങൾക്ക് മാത്രമല്ല വികാര വിചാരങ്ങൾ ഉള്ളത്.. അത് പെണ്ണുങ്ങൾക്കും ഉണ്ട്..!

രക്തവും മാംസവും കൊണ്ടു തന്നെയാണ് പെണ്ണിനേയും ഉണ്ടാക്കിയിട്ടുള്ളത്..

കഞ്ഞീം കറീം ഉണ്ടാക്കാന്നും കുഞ്ഞുങ്ങളെ നോക്കാനും മാത്രമല്ല അവൾ…!

ഞാൻ ഈ സംസാരിക്കുന്നത് ആ സ്ത്രീക്ക് വേണ്ടി മാത്രമല്ല ഞാനടക്കം വരുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്..!

ഞാനും ഒരു പെണ്ണാണ് നല്ല അസ്സൽ പെണ്ണ് അതൊണ്ട് തന്നെയാ ഈ നിമിഷം വരെ മറ്റൊരുത്തന്നേം അന്വേഷിച്ചു പോവാത്തതും..”!

ചുവന്നു തുടുത്ത കണ്ണുകളോടെ അയാളുടെ അൽപനേരംഅവൾ നോക്കി നിന്നു

വെറുപ്പോടെ വാതിൽ ശക്തിയായി വലിച്ചടച്ച് അവൾ പുറത്തേക്ക് പോയി..

എല്ലാം കേട്ട് ഭയചകിതനായ അയാൾ അവൾ പോകുന്നത് നോക്കി നിന്നു..

* * * * * * *

“രശ്മി കുളിച്ചു കഴിഞ്ഞില്ലേ ഇതുവരെ..? ”

ബാത്‌റൂമിൻറെ വാതിൽ തട്ടിക്കൊണ്ടു അയാൾ ചോദിച്ചു.

“കണ്ണേട്ടന്ന് കിടക്കാർന്നില്ലേ.. ”

ഈറാന്നായാ തലമുടി തോർത്തു കൊണ്ട് ചുറ്റി കെട്ടി ബാത്‌റൂമിന്ന് പുറത്തേക്കിറങ്ങി കൊണ്ട് അവൾ ചോദിച്ചു

ശരീരത്തിൽ അല്പ്പമായുള്ള ജലകണങ്ങൾ ദേഹത്തു കിടക്കുന്ന നൈറ്റിയെ അതിന്നോട് ചേർത്ത് നിർത്തിയപ്പോൾ അവളുടെ അംഗലാവണ്യം കുറെ കൂടെ കൂടി.

“നീ വന്നിട്ട് കിടക്കാന്ന് കരുതി.”

അവളെ കെട്ടിപിടിച്ചു കൊണ്ട് പ്രണയത്തോടെ വികാര പരവശനായി അയാൾ പറഞ്ഞു..

“മരുന്ന് കഴിച്ചോ കണ്ണേട്ടാ “!?

അയാളെ അമർത്തി പുണർന്നുകൊണ്ട് അവൾ ചോദിച്ചു..

“മ്…! എന്നു മൂളി അവളുടെ തലമുടിയിലെ തോർത്ത് അഴിച്ചു ഈറനായ അവളുടെ മുടിയിലേക്ക് അയാളുടെ മുഖമമർത്തി ചുംബിച്ചു..!

രചന: ദേവയവനിക ദേവു

Leave a Reply

Your email address will not be published. Required fields are marked *