രചന : – Akshaya Jijinashok
അമ്മ കുറച്ചു നേരമായി ഇവിടെ വന്നു കിടക്കുന്നു.. ഒരു സിസ്റ്റർ ആന്റി വന്നിട്ട് ഒരു ഗുളിക കുടിക്കാൻ കൊടുത്തായിരുന്നു അമ്മക്ക്… എനിക്ക് അമ്മയെ ഒത്തിരി ഇഷ്ട്ടാ… അച്ഛനെയും… അച്ഛൻ എപ്പോളും എന്നോട് ഓരോന്നും പറയും… എന്നെ കൊഞ്ചിക്കും.. അച്ഛൻ ജോലിക്ക് പോവുമ്പോ സങ്കടം ആവും.. കാരണം അച്ഛൻ തിരിച്ചു വരുന്ന വരെ
എന്നോട് ആരും വർത്താനം പറയില്ല.. കൊഞ്ചിക്കേം ഇല്ല… ഒരു ദിവസം ഞങ്ങളുടെ എല്ലാവരുടെയും മുത്തച്ഛൻ വന്നു പറഞ്ഞു.. ഞങ്ങളെ പുതിയ ഒരു സ്ഥലത്തേക്ക് അയക്കുകയാ.. ഇനി അവിടെ ആയിരിക്കും നിങ്ങളുടെ ജീവിതം എന്ന്.. അതിനു മുന്നേ 9 മാസം ഞങ്ങൾ ഒരു ഇരുട്ട് അറയിൽ കഴിയണമത്രേ.. അത് കഴിഞ്ഞാൽ പിന്നെ പുതിയൊരു ലോകത്തേക്ക് എത്തും അത്രേ.. അവിടെ ഞങ്ങളെ സ്നേഹിക്കാനും കൊഞ്ചിക്കാനും ഒരുപാട് ആളുകൾ ഉണ്ടാവും എന്നും പറഞ്ഞു..
പിന്നെ ഇരുട്ട് മുറിയിൽ ആണെങ്കിലും ഞങ്ങൾ വരുന്നതും കാത്തു ഒരുപാട് ആളുകൾ കാത്തു നില്കുന്നുണ്ടാവും അവിടെ എന്നും.. അച്ഛനും അമ്മയും ഓരോ ദിവസവും എണ്ണി കാത്തിരിക്കുക ആയിരിക്കും എന്നും മുത്തച്ഛൻ പറഞ്ഞു… മുത്തച്ഛൻ അമ്മയുടെയും അച്ഛന്റെയും സ്നേഹത്തെ പറ്റി പറഞ്ഞപ്പോൾ ഞങ്ങൾക്ക് കൊതി ആയി അങ്ങോട്ട് പോവാൻ.
അങ്ങനെ മുത്തച്ഛൻ ഞങ്ങളെ എല്ലാവേരയും ഓരോ സ്ഥലത്തേക്കായി തരം തിരിച്ചു വിട്ടു. എല്ലാവരെയും പിരിയുന്നതിൽ സങ്കടം ഉണ്ടെങ്കിലും പുതിയ ലോകം കാണാനുള്ള കൊതി ആയിരുന്നു.. അന്ന് വന്നതാ ഞാൻ ഇവിടെ.. ആദ്യമൊന്നും എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ലായിരുന്നു. പിന്നെ പിന്നെ ഓരോന്നായി മനസ്സിൽ ആയി തുടങ്ങി… മുത്തച്ഛൻ പറഞ്ഞ പോലെ തന്നെ ഞാൻ വരാൻ എല്ലാവർക്കും തിടുക്കം ആണ്. പക്ഷെ അമ്മ മാത്രം ആദ്യം തൊട്ടേ എന്നോട് വല്ലാത്ത അകൽച്ച കാട്ടി..
അമ്മ ഉറങ്ങി കിടക്കുമ്പോൾ അച്ഛൻ വന്നു പലപ്പോഴും കൊഞ്ചിക്കാറുണ്ടായിരുന്നു. പക്ഷെ അമ്മ എണീറ്റാൽ അച്ഛനോട് ദേഷ്യത്തോടെ ചീത്ത പറയും. അമ്മക്ക് എന്നെ തീരെ ഇഷ്ട്ടം അല്ല… അച്ഛൻ ഒരു ദിവസം അച്ഛന്റെ ചക്കരയെ കാണാൻ കൊതി ആവുന്നു എന്ന് പറഞ്ഞപ്പോ അമ്മ പറഞ്ഞു എനിക്ക് കാണണ്ട അതിനെ എന്ന്. എന്റെ കൊച്ചു ഹൃദയം പിടഞ്ഞു പോയി..
അമ്മക്കെന്താ എന്നെ ഇഷ്ട്ടം ഇല്ലത്തെ എന്ന് എനിക്ക് അന്നൊരു ദിവസം മനസ്സിൽ ആയി.. അമ്മേന്റെ കൂട്ടുകാരി ഒരു ദിവസം ഇവിടെ അമ്മേനെ കാണാൻ വന്നായിരുന്നു. അപ്പൊ അമ്മ പറേന്നെ കേട്ടു… എനിക്കിപ്പോ കുഞ്ഞിനെ വേണ്ടാന്ന് അമ്മക്ക് കുറെ നാള് കൂടെ അടിച്ചു പൊളിച്ചു നടക്കണം എന്ന്. അപ്പൊ ആ ചേച്ചി അമ്മക്ക് ഒരു സൂത്രം പറഞ്ഞു കൊടുത്തു…
അമ്മ അത് അച്ഛൻ വന്നപാടെ പറഞ്ഞു കൊടുത്തു… അച്ഛൻ അത് സമ്മതിച്ചില്ല. അമ്മ കുറെ നേരം അച്ഛനോട് പിണങ്ങി മാറി നിന്നു. അപ്പൊ എനിക്ക് എത്ര സങ്കടം ആയെന്നോ… എനിക്ക് എന്താ ഇങ്ങനെ എന്ന് ഞാൻ കുറെ ആലോചിച്ചു. എന്റെ കൂട്ടുകാർക്കും ഇങ്ങനെ തന്നെ ആയിരിക്കോ.. വാവേ എന്നൊരു വിളി അമ്മെന്റടുത്തുന്നു കേൾക്കാൻ വാവക്ക് കൊതി ആയി… പക്ഷെ അമ്മ വാവേനോട് കൂടുതൽ അകൽച്ച കാണിച്ചു. പിന്നെ രണ്ട് ദിവസം ഭക്ഷണം ഒന്നും കഴിച്ചില്ല…
അതാ അച്ഛൻ അവസാനം അമ്മ പറഞ്ഞ കാര്യത്തിന് സമ്മതിച്ചേ.. ഇന്നലെ അച്ഛൻ അമ്മയെയും കൊണ്ട് ഡോക്ടർ ആന്റിയുടെ അടുത്ത് വന്നു .. അപ്പൊ ഡോക്ടർ ആന്റി കുറെ പറഞ്ഞു തീരുമാനം മാറ്റാൻ. പക്ഷെ അമ്മ കേട്ടില്ല. അതോണ്ടാ ഡോക്ടർ ആന്റി ഇന്ന് വരാൻ പറഞ്ഞെ അമ്മേനോട്.. ഇന്നലെ അച്ഛൻ അമ്മ ഉറങ്ങിയപ്പോൾ എന്നോട് കുറെ വർത്താനം പറഞ്ഞു.
എന്നെ കുറെ കൊഞ്ചിച്ചു പിന്നെ അച്ഛൻ കരയേം ചെയ്തു… എനിക്കും സങ്കടം ആയി.. രാവിലെ തന്നെ അച്ഛൻ അമ്മയോട് കുറെ കരഞ്ഞു പറഞ്ഞു. പക്ഷെ അമ്മ അതൊന്നും കേൾക്കാതെ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു വാശി പിടിച്ചു… ഇപ്പോ സിസ്റ്റർ ആന്റി അമ്മക്ക് ഗുളിക കൊടുത്തിട്ട് കുറെ നേരായി… ഡോക്ടർ ആന്റി ഇപ്പോ വരും എന്നാ പറഞ്ഞെ…
ഡോക്ടർ ആന്റി വന്നാൽ ഞാൻ ഇപ്പോ പോവും. വാവക്ക് അമ്മേനെ ഒരു വട്ടം എങ്കിലും കാണാണാ യിരുന്നു… അമ്മ വാവെന്നു വിളിക്കുന്നെ കേൾക്കണായിരുന്നു. പെട്ടന്ന് അമ്മ മയങ്ങി പോയി അമ്മക്ക് ഒരു ഇൻജെക്ഷൻ വെച്ചായിരുന്നു… എനിക്ക് അപ്പൊ പേടി ആയി.. ഞാൻ അമ്മേന്റെ ഉള്ളിൽ ഇരുട്ടറക്കുളിൽ പിടിച്ചിരുന്നു. പക്ഷെ പെട്ടന്ന് എന്തോ ഒന്ന് വന്നു വാവേനെ താഴേക്കു തട്ടി ഇട്ടു…. താഴേക്കു പോവും തോറും വാവ അമ്മേന്റെ രക്തത്തിൽ അലിഞ്ഞു ഇല്ലാണ്ടായി പോവുന്നുണ്ടായിരുന്നു…
അമ്മേ എന്നെ കൊല്ലല്ലേ എനിക്ക് അമ്മേനെ കാണണം അമ്മേ.. എനിക്ക് ഒരുപാട് ഇഷ്ട്ട അമ്മേ നിങ്ങളെ 2 ആളെയും… അവസാനം ആയി വാവ കരഞ്ഞു പറഞ്ഞ വാക്കുകൾ അമ്മേന്റെ കാതിൽ ശരിക്കും പതിഞ്ഞു… വിനുവേട്ടാ………… ശിശിര പെട്ടന്ന് ഉറക്കത്തിൽ നിന്നു ചാടി എഴുന്നേറ്റു ഇരുന്നു അലറി വിളിച്ചു. എന്താ ശിശിര എന്ത് പറ്റി.. നീ എന്തെങ്കിലും സ്വപ്നം കണ്ടോ… വിനു എഴുന്നേറ്റു ചോദിച്ചു.. ശിശിര വയറിൽ തലോടി കൊണ്ട് പൊട്ടി കരഞ്ഞു. കണ്ടു വിനു ഏട്ടാ….
എനിക്ക് അബോഷൻ ചെയ്യണ്ട വിനു ഏട്ടാ.. ഞാൻ എന്റെ കൂട്ടുകാരികൾ പറയുന്നത് കേട്ട് എന്തൊക്കെയോ ചിന്തിച്ചു പോയി.. വാവ വന്നാൽ അടിച്ചു പൊളിച്ചു നടക്കാൻ പറ്റില്ല എന്നും എന്റെ ശരീരം ക്ഷീണിച്ചു പോവുമെന്നും വിചാരിച്ചു പോയി.. പക്ഷെ നമ്മുടെ കുഞ്ഞു തന്നെ സ്വപ്നത്തിൽ വന്നു എന്റെ തെറ്റ് തിരുത്തി തന്നു വിനു ഏട്ടാ.
നമ്മുക്ക് ദൈവം തന്ന സ്വത്താണ് നമ്മുടെ വാവ..എനിക്ക് വേണം എന്റെ പോന്നോമനയെ. നാളെ നമ്മുക്ക് ഹോസ്പിറ്റലിൽ പോണം. പക്ഷെ അത് നമ്മുടെ മുത്തിനെ കളയാഞ്ഞല്ല.. നമ്മുക്ക് വേണം എന്ന് ഡോക്ടറോട് പറയാൻ… ഇത്രയും കേട്ടതും വിനുവിന് സന്തോഷം അടക്കാൻ പറ്റിയില്ല. അവൻ ശിശിരയെ ചേർത്ത് പിടിച്ചു കിടന്നു. തന്റെ പോന്നോമനയെയും സ്വപ്നം കണ്ടു കൊണ്ട്…
രചന : – Akshaya Jijinashok