രചന : – Dee Aol
“അനു, താൻ ഒന്നും പറഞ്ഞില്ല… ” അരുണിന്റെ ചോദ്യം കേട്ട് അനു ഒന്നും മിണ്ടാതെ ഇരുന്നു… ************
ചെറിയ ഒരു തൊണ്ട വേദനയുമായാണ് അനുവും ഹരിയും ഡോക്ടർ സീതയുടെ ക്ലിനിക്കിലേക്ക് പോയത്.. വിശദമായ പരിശോധനക്ക് ശേഷം അനുവിനെ തകർത്ത് കൊണ്ട് ഡോക്ടർ പറഞ്ഞു.. ക്യാൻസർ ആണ്.. ഹരിയും അനുവും തരിച്ചിരുന്നു.. “മോനെ നീ ഇപ്പോളും ചെറുപ്പമാണ്. ഒരു കുഞ്ഞു പോലും ആവുന്നതിനു മുൻപേ ഇത് അറിഞ്ഞത് നന്നായി.. മോൻ അവളെ ഉപേക്ഷിച്ചേക്ക് ” ഹരിയുടെ അമ്മയുടെ വാക്കുകൾ ഒരു ചുവരിനപ്പുറത്തു കണ്ണീരോടെ കിടന്നു കൊണ്ട് അനു കേട്ടു “ഉം… ” ഹരി മറ്റൊന്നും പറഞ്ഞില്ല .
ഒരു വർഷം മുൻപേ ആയിരുന്നു അനുവും ഹരിയും വിവാഹം കഴിച്ചത്.. മധുവിധുവിന്റെ മധുരം മങ്ങും മുൻപേ അവളെ തകർത്ത് കൊണ്ടുള്ള സംഭവങ്ങൾ… അവൾ അവളുടെ വീട്ടിലേക്ക് പോയി.. കുറച്ചു നാൾ കഴിഞ്ഞ് ഇടിത്തീ പോലെ ഹരിയുടെ ഡിവോഴ്സ് നോട്ടീസ് അവളെ തേടി എത്തി.. നിസ്സംഗതയോടെ അവൾ അതിൽ ഒപ്പിട്ടു കൊടുത്തു..
വിവാഹ മോചിതയായ മകൾ വീട്ടിൽ നില്കുന്നത് അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടുന്നില്ല. ജോലി ഉണ്ടെങ്കിലും, ക്യാൻസർ രോഗിയായ പെങ്ങൾ ഒരു ബാധ്യത ആകുമെന്ന് നാത്തൂനും അങ്ങളയും ഇടക്കിടെ പറഞ്ഞുകൊന്നുകൊണ്ടിരുന്നു.. മറ്റൊന്നും ചിന്തിക്കാതെ, തന്റെ ഡിഗ്രി സർട്ടിഫിക്കറ്റും ഡ്രെസ്സുകളും എടുത്ത് കൊണ്ട് അനു 25 വർഷം താൻ വളർന്ന ആ വീടിന്റെ പടിയിറങ്ങി.. ആരും ഒന്ന് ചോദിക്കാത്തത് കൊണ്ട് ഒന്നും പറഞ്ഞും ഇല്ല..
അവൾ നേരെ തന്റെ കൂടെ ജോലി ചെയ്യുന്ന ആര്യ താമസിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് പോയി.. “താൻ വിഷമിക്കാതെടോ.. എല്ലാം ശെരിയാവും”.. തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുന്ന അനുവിനെ കെട്ടിപിടിച്ചു ആര്യ പറഞ്ഞു…
എത്ര പെട്ടന്നാണ് താൻ ആരോരും ഇല്ലാത്തവൾ ആയത്.. അനു ഓർത്തു..
പതിയെ അവൾ അവളുടെ അവസ്ഥയെ അംഗീകരിച്ചു..
ജീവിതം യാന്ത്രികമായി മുന്നോട്ട് നീങ്ങുന്നു.. ചിലപ്പോളൊക്കെ ദുരന്തത്തെ ഓർമിപ്പിക്കുന്നത് പോലെ തൊണ്ട വേദന വരും..
അനു അത് ശ്രെദ്ധിക്കാതെ മുന്നോട്ട് പോയി.. തന്നെ സംബന്ധിച്ചടുത്തോളം താൻ എന്നേ മരിച്ചു.. ഇതിപ്പോൾ വെറും ജഡം.. അവൾ ഇടയ്ക്ക് ഓർക്കും…
ഒരു ദിവസം ആര്യയോടൊപ്പം തിരിച്ചു ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ അനു തലകറങ്ങി വീണു.. ആരുടെയൊക്കെയോ സഹായത്തോടെ അനുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു..
“How are u miss Anu?? ” കണ്ണ് തുറന്നപ്പോൾ അനുവിന് മുന്നിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ.. “ഞാൻ ഡോക്ടർ അരുൺ.. കൂട്ടുകാരി ഡോക്ടർ മാത്യുവിനെ കാണാൻ പോയിട്ടുണ്ട്.. ഇപ്പോൾ വരും.. ഇയാൾക്ക് കഴിക്കാൻ വല്ലതും വേണമെങ്കിൽ ഞാൻ എത്തിക്കാം”..
അനു ഒന്നും പറഞ്ഞില്ല.. “തന്റെ സർജറി എത്രയും പെട്ടെന്ന് നടത്താൻ ആണ് സർ പറഞ്ഞത്.. ഫാമിലി പ്രോബ്ലെംസ് ഒക്കെ ആയിട്ട് ട്രീറ്റ്മെന്റ് ഉഴപ്പി അല്ലേ”.. ചിരിച്ചു കൊണ്ട് അരുൺ ചോദിച്ചു.. “ഈയാളു വിഷമിക്കാതെടോ.. എല്ലാം ശെരിയാകും.. തന്റേത് ബിഗിനിംഗ് സ്റ്റേജ് ആണ്.. പെട്ടെന്ന് മാറ്റിത്തരാം.. പക്ഷേ മരുന്ന് മാത്രം പോരാ.. മനസ്സും പണി എടുക്കണം… നമുക്ക് പിന്നെ കാണാം”..
അരുൺ പോയപ്പോൾ അനു എഴുന്നേറ്റിരുന്നു ..പുറം കാഴ്ചകൾ നോക്കി ഇരുന്നു..
അടുത്ത ദിവസം തന്നെ അനുവിന്റെ സർജറി കഴിഞ്ഞു.. രണ്ടാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാൻ നേരം അരുൺ പറഞ്ഞു “ഇപ്പോൾ മിടുക്കി ആയി.. ഇനി കുറച്ച് നാൾ മരുന്ന് കഴിച്ചാൽ മതി.. അത് മാത്രം പോരാ.. മനസിന് നല്ല ചിന്തകൾ ഫീഡ് ചെയ്യണം എന്നും”.. അനു ചിരിച്ചു.. “താങ്ക്യു ഫോർ എവെരിതിങ് ഡോക്ടർ” “മൈ pleasure”.. അരുൺ കണ്ണിറുക്കികൊണ്ട് ചിരിച്ചു “ഹാപ്പി ആയിട്ട് പോകൂ.. all the best”
ഡിസ്ചാർജ് ആയി ഹോസ്റ്റലിൽ എത്തിയ അനുവിനെ മേട്രനും മറ്റുള്ളവരും നന്നായി കെയർ ചെയ്തു.. ബന്ധങ്ങൾ എന്നാൽ രക്തബന്ധിതമല്ലെന്ന് അവൾ തിരിച്ചറിഞ്ഞു
അരുൺ അവളെ ദിവസവും വിളിച്ച് വിവരം തിരക്കും.. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനായി ഇപ്പോൾ അവൻ..
ഒരു ദിവസം അരുൺ അവളെ വിളിച്ചു.. “എനിക്ക് തന്നെ ഒന്നു കാണണം അനു.. ഹോസ്പിറ്റലിന്റെ അടുത്തുള്ള റെസ്റ്റോറന്റിൽ വരുമോ”..
അവൾ പോയപ്പോൾ അരുൺ അവളെ കാത്തു നില്പുണ്ട്..
“അനൂ, നിന്റെ ജീവിതത്തിലെ എല്ലാം ഞാൻ അറിഞ്ഞപ്പോൾ മുതൽ എനിക്ക് നിന്നോട് ആരാധന ആയിരുന്നു.. നീ യുദ്ധം ചെയുന്നത് രോഗത്തോട് മാത്രമല്ല ഈ ലോകത്തോടും കൂടി ആണ്.. രണ്ടിലും നീ വിജയിച്ചു.. ആ ആരാധന കൂടി കൂടി എനിക്കിപ്പോൾ നിന്നെ ഒരുപാട് ഇഷ്ടമാണ് .. ഐ വാണ്ട് ടു ഷെയർ മൈ ലൈഫ് വിത്ത് യു “.
അനു പകച്ചിരുന്നു…
“അനു, താൻ ഒന്നും പറഞ്ഞില്ല… ”
“അനൂ”.. അരുണിന്റെ വിളി അവളെ ചിന്തയിൽ നിന്നും ഉണർത്തി.. അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകാൻ ഒരുങ്ങി..
“എനിക്കൊരു മറുപടി വേണം അനു.. നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല”… അവളുടെ കൈ പിടിച്ചുകൊണ്ടു അരുൺ പറഞ്ഞു..
“അരുൺ.. നീ നല്ല ഒരു വ്യക്തിയാണ്.. നിന്നെപ്പോലെ ഒരു സുഹൃത്താണ് ക്യാൻസർ എന്ന ഭീകരനെ തുരത്താൻ എന്നേ സഹായിച്ചത്.. പക്ഷേ അരുൺ.. നിനക്ക് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും.. എന്റെ ജീവിതം ഒരു ഞാണിന്മേൽ കളി ആണ്.. എപ്പോൾ വേണമെങ്കിലും നില തെറ്റാം.. ഇനി നീ എന്നേ ഈ കാര്യം പറഞ്ഞു വിളിക്കരുത്.. ”
തന്നിൽ നിന്നും നടന്നകലുന്ന അനുവിനെ നിറകണ്ണുകളോടെ അരുൺ നോക്കി ഇരുന്നു.
“എന്ത് പറ്റി അനു”… ഹോസ്റ്റലിൽ മടങ്ങി എത്തിയ അവളോട് ആര്യ ചോദിച്ചു..
“നീ ഇന്ന് ഉച്ചയ്ക്ക് ശേഷം ലീവാണല്ലോ.. എന്തു പറ്റി.. വയ്യായ്ക വല്ലതും വന്നോ.. എന്തേലും ഉണ്ടേൽ പറഞ്ഞിട്ട് പൊയ്യ്കൂടെ ഡാ.”
“ഒന്നുമില്ല ആര്യ ”
“അത് ചുമ്മ.. നിന്റെ മുഖം കണ്ടാൽ എനിക്കറിഞ്ഞൂടെ . എന്ത് പറ്റി . വീട്ടീന്നെങ്ങാനും നിന്നെ വിളിച്ചോ? ”
“ഹ്മ്മ് വീട്.. ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അവർക്ക് അറിയാൻ മേലായിരിക്കും”
“,പിന്നെന്താ പ്രശ്നം… മനസ്സ് വിഷമിപ്പിക്കാൻ പാടില്ലെന്ന് നിനക്ക് അറിഞ്ഞൂടെ.. ഞാൻ അരുൺ ഡോക്ടറെ വിളിക്കട്ടെ?? പുള്ളി ആണല്ലോ തന്റെ സൈക്കോളജിസ്ററ് ”
“വേണ്ട ആര്യേ.. ഞാൻ പറയാം ”
നടന്ന കാര്യങ്ങളെല്ലാം അനു ആര്യയോട് പറഞ്ഞു.. എല്ലാം കേട്ടപ്പോൾ ആര്യ പറഞ്ഞു
“ഇതിലിപ്പോ എന്തടാ തെറ്റ്.. നിന്നെ പുള്ളിക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നല്ലതല്ലേ . എത്ര നാൾ ഇങ്ങനെ തനിയെ കഴിയും . അരുൺ നല്ലവനാ.. അവന്റെ സ്നേഹം നിന്റെ ട്രീട്മെന്റിന്റെ സമയത്ത് ഞാൻ കണ്ടതാണ്.. അവൻ പറയാതെ തന്നെ അവന്റെ കണ്ണുകളിൽ നിന്നോടുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞതാണ്..നിനക്കും അവനെ ഇഷ്ടമല്ലേ.. സത്യം പറ ”
“ആര്യാ നീ പറഞ്ഞത് ശെരിയാണ്.. അവനെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്..അതുകൊണ്ടാണ് ഞാൻ അവനിൽ നിന്നും ഒഴിഞ്ഞു പോകുന്നത്.. ഞാൻ കാരണം അവൻ ജീവിതകാലം മുഴുവൻ വിഷമിക്കുന്നതിലും ഭേദമല്ലേ ഈ ചെറിയ ദുഃഖം.. ഇനി നീ എന്നോട് ഈ കാര്യം സംസാരിക്കരുത് ”
**********
രണ്ട് മാസങ്ങൾ കടന്നു പോയി.. അന്നത്തെ സംഭവം കഴിഞ്ഞ് പിന്നെ അരുൺ അനുവിനെ വിളിച്ചില്ല.. അനുവും വിളിക്കാൻ പോയില്ല.. “അനു ഒരു വിസിറ്റർ ഉണ്ട് ” മേട്രൺ വന്നു പറഞ്ഞപ്പോൾ അവൾ അതിശയിച്ചു.. തനിക്ക് ആരാ വിസ്റ്റർ…
വിസിറ്റിംഗ് റൂമിൽ ചെന്നപ്പോൾ അവിടെ അരുൺ . രണ്ട് മാസം മുന്നേ കണ്ട ആളേ അല്ല.. മുഖത്ത് പണ്ട് എപ്പോളും ഉണ്ടായിരുന്ന ചിരിയോ, പ്രസരിപ്പോ കണ്ണുകളിലെ തിളക്കമോ ഒന്നും ഇല്ല . അവന്റെ കയ്യിൽ ഒരു ബാഗും ഉണ്ടായിരുന്നു..
“എന്ത് കോലമാണിത് അരുൺ?? ”
അരുൺ പയ്യെ ഒന്ന് ചിരിച്ചു എന്ന് വരുത്തി.
“രണ്ട് മാസമായി താൻ ചെക്ക് അപ്പിന് പോയില്ല അല്ലേ.. എന്നേ കാണുന്ന ബുദ്ധിമുട്ട് കൊണ്ടാണെങ്കിൽ അത് വേണ്ട.. ഞാൻ പോകുകയാണ്.. വേറെ നാട്ടിലേക്ക് ”
ഒരു ഞെട്ടലോടെ അനു അവനെ നോക്കി
“അനു, തന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത് ഒരു infatuation കൊണ്ടോ സിമ്പതി കൊണ്ടോ ഒന്നുമല്ല.. തന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ്.. ഞാൻ ഇന്നോളം എന്റെ ജീവിതത്തിൽ തനിച്ചാണ്.. താൻ പറഞ്ഞല്ലോ എനിക്ക് വേറെ നല്ല പെൺകുട്ടിയെ കിട്ടും എന്നൊക്കെ.. താനല്ലാതെ ഒരു പെണ്ണ് ഈ അരുണിന്റെ ജീവിതത്തിൽ ഉണ്ടാകില്ല.. താൻ എന്റെ ജീവിതത്തിൽ വന്നാൽ എനിക്ക് അതിലേറെ സന്തോഷം വേറെ ഇല്ല.. അതിപ്പോ ഒരു ദിവസത്തേക്ക് ആണെങ്കിൽ പോലും അതെന്റെ ഭാഗ്യമാണ്….
ആരോഗ്യമൊക്ക നല്ലതുപോലെ ശ്രദ്ധിക്കണം . എല്ലാ മാസവും ചെക്ക് അപ്പിന് പോണം.. തനിക്ക് എന്ത് ആവശ്യം വന്നാലും എന്നേ വിളിക്കാം.. എവിടാണെലും ഞാൻ ഓടിയെത്തും… എന്നാൽ ഞാൻ പോട്ടെ.. ”
കണ്ണുകൾ തുടച്ചുകൊണ്ട് അരുൺ നടന്നു.. ഒന്നും പറയാനാവാതെ അനു നിന്നു..
തന്നെ ഈ നിലയിലേക്ക് കൊണ്ടുവരാൻ കാരണം അരുൺ ആണ്.. മനസു മരവിച്ച തന്നെ ചിരിപ്പിച്ചത്, ചിന്തിപ്പിച്ചത്, ജീവിക്കാൻ ഒരു വാശി തന്നത് ഒക്കെ അവനാണ്.. ആ അവനാണ് ഇന്ന് താൻ കാരണം വിഷമിക്കുന്നത്.. ഈ നാട്ടിൽ നിന്നും തന്നെ പോകുന്നത്..
“അരുൺ”…
പിൻവിളി കേട്ട് നിന്ന അരുണിന്റെ അടുത്തേക്ക് അനു ഓടിച്ചെന്നു .. അവന്റെ കൈകൾ പിടിച്ചു അവൾ പറഞ്ഞു.. “എന്നോട് ക്ഷമിക്ക് അരുൺ.. തന്നെ എനിക്ക് ഒരുപാടിഷ്ടമാണ്.. പക്ഷേ എനിക്ക് വീണ്ടും ഈ രോഗം വന്നാൽ ഞാൻ കാരണം താൻ വേദനിക്കുമെന്നോർത്തപ്പോൾ ഞാൻ എന്റെ സ്നേഹം അടക്കി വച്ചു.. പക്ഷേ തന്റെ ഇപ്പോളത്തെ വിഷമം കാണുമ്പോൾ എനിക്ക് താങ്ങാൻ പറ്റുന്നില്ല… i love u Arun”
അരുൺ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു… അവളെ ഇറുകെ പുണർന്നു.. അവളുടെ നെറ്റിയിലും കണ്ണുകളിലും ചുംബിച്ചു.. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.. അനു അവനെയും പുണർന്നു നിന്നു…
**********
ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ ഇരിക്കുകയാണ് അരുൺ.. ടെൻഷൻ അടിച്ചിരിക്കുന്ന അവന്റെ അടുത്ത് ആര്യയും അവളുടെ ഭർത്താവ് രാഹുലും ഉണ്ട്.. “താൻ പേടിക്കാതെ.. എല്ലാം ഓക്കേ ആയിരിക്കും.. തന്റെ ഹോസ്പിറ്റൽ അല്ലേ.. എന്നിട്ടും ടെൻഷൻ.. താനെന്തൊരു ഡോക്ടറാടോ” രാഹുൽ കളിയാക്കി
വാതിൽ തുറന്നു നിർമല sister വന്നു.. ‘പെണ്കുഞ്ഞാണ്.. കേറി കണ്ടോളു ഡോക്ടറെ”
തണുത്ത മുറിയിൽ വെളുത്ത പഞ്ഞിക്കെട്ടിൽ അനുവിന്റെ ചൂട് പറ്റി മയങ്ങുന്ന ഒരു മാലാഖ കുഞ്ഞ്.. അരുണിനെ നോക്കി ഒരു ആലസ്യത്തിൽ അനു ചിരിച്ചു.. അരുൺ അവളുടെ അരികിലിരുന്നു.. എന്നിട്ട് അവളുടെ നെറുകയിൽ ചുംബിച്ചു…. അവളുടെ അരികിൽ അവളെയും തങ്ങളുടെ പൊന്ന്മോളെയും ചേർത്ത് പിടിച്ചിരിക്കുമ്പോൾ അരുണിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു..
ശുഭം
രചന : – Dee Aol