Categories
Uncategorized

അനീഷിന്റെ കൂടെ ഉള്ള ഒരു ജീവിതം ഒരു ടോർച്ചെറിങ് റൂം പോലെ ആയിരുന്നു…

രചന: അഖിൽ കണ്ണൻ

ബീച്ച് റെസ്റ്റോറന്റിൽ റോഡിലേക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു അപ്പു സ്ഥിരം പെണ്ണുകാണൽ തന്നെ

പെണ്ണിനെ നേരത്തെ അറിയാം.

മനയ്ക്കൽ തറവാട്ടിലെ ഏക പെണ്തരി

കുഞ്ഞിലെ തറവാട്ടിലെ ഉത്സവത്തിന് പോകുമ്പോ അവളോട് ഒരു പ്രത്യേക ഇഷ്ടം ഒകെ തോന്നിയിരുന്നു അന്നേ നടയിൽ വെച്ചു ഞാൻ പ്രാർത്ഥിക്കും ഈ കുഞ്ഞു കുറുമ്പിയെ എനിക് അങ് മാറ്റി വെച്ചേക്കണേന്ന്

ഞാൻ വളരുംന്തോറും ആ ഇഷ്ടം അങ് കൂടി കൂടി വന്നു

നല്ല ഉയരത്തിൽ, നിറയെ എണ്ണ കറുപ്പ് മുടിയും, മുഖം ഇളം കറുപ്പു നിറവും, നുണ കുഴിയും ഒകെ ആയി…

എന്റെ മനസിൽ അതിസുന്ദരി ആയിരുന്നു അവൾ. പക്ഷെ വളർന്നു വരുന്തോറും ഓൾക്ക് നല്ല പഠിപ്പ് ആയി, മ്മൾ ആണേൽ പത്താം ക്ലാസ്സും ഗുസ്തിയും

പിറ്റെ കൊല്ലത്തെ ഉത്സവത്തിന് പോയപ്പോ ഓൾടെ കല്യാണം ആയെന്ന് അറിഞ്ഞു കല്യാണത്തിന് പോയി നല്ല ഗോതമ്പിന്റെ നിറം ഉള്ള ഒരു ചെക്കൻ, ന്റെ അത്രക്ക് ഇല്ലെങ്കിലും ഇത്തിരി ഭംഗി ഒകെ ഉണ്ട് ഓന് ഐടി പ്രൊഫഷണൽ മാസം രണ്ടര ലക്ഷം ശമ്പളം, അമേരിക്കയിൽ ആണ്, അവളേം അങ്ങോട്ട് കൊണ്ടുപോകും ന്നാ കേട്ടേ

ഓൾക് പറ്റിയ ചെക്കൻ തന്നെ ആണ് അന്ന് കല്യാണത്തിന് മൂക്കുമുട്ടെ മട്ടൻ ബിരിയാണിയും തിന്ന്, അവസാനമായി കണ്ടതാ ഓളെ പിന്നീട് എന്തോ ഡിവോസ് ആയെന്നു ഒകെ കേട്ടു പിന്നെ ഇന്നാ….. അപ്പു ദൂരെ നിന്നെ കണ്ടു അനു കാർ നിർത്തി നടന്നു വരുന്നത്…. അവൾ അടുത്തു വരുന്തോറും മനസിലായി പഴയ ആ ഐശ്വര്യം ഒന്നും ആ മുഖത്തിനില്ല അനു വന്ന് അപ്പുവിന്റെ കസേരക്ക് അഭിമുഖം ആയി ഇരുന്നു…..

അപ്പു വന്നിട്ട് കുറെ നേരായോ ഇല്ല ഇപ്പൊ വന്നേ ഉള്ളോ… നമുക്ക് ഒന്ന് നടന്നാലോ ആ അപ്പുവിന്റെ കൂടെ ഒന്നും മിണ്ടാതെ അനു നടന്നു

അപ്പുവെ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്ക് അറിയില്ല അപ്പു കല്യാണത്തിന് സമ്മതിച്ചുന്ന് അച്ഛൻ പറഞ്ഞു ഞാനിപ്പോ ഒരു കല്യാണത്തിന് പ്രിപ്പയേർഡ് അല്ലെടോ, അനീഷിന്റെ കൂടെ ഉള്ള ഒരു ജീവിതം ഒരു ടോർച്ചെറിങ് റൂം പോലെ ആയിരുന്നു, ഫ്ലാറ്റ് വിട്ട് എങ്ങോട്ടും പോവാൻ പാടില്ല, ഫോണ് യൂസ് ചെയ്യരുത്, അച്ഛനും അമ്മയ്ക്കും വരെ വിളിക്കാൻ പറ്റില്ല, സെക്സ് ടോർച്ചർ, വിഡിയോയിൽ കാണുന്ന പോലെ ഉള്ള പൊസിഷനിൽ നിൽക്കണം, ഇല്ലെങ്കിൽ അടി, ചുമരിൽ കെട്ടി നിർത്തി പൊള്ളിക്കുക,ഫ്ളാറ്റിലെ ആരെങ്കിലും ആയി സംസാരിച്ചാൽ സംശയരോഗം മൂത്തു കെട്ടിയിട്ട് അടിക്ക, അങ്ങനെ ഒരുപാട് ഉണ്ട്, എന്റെ കഴുത്ത് തൊട്ട് കാൽ മുട്ട് വരെ പൊള്ളിയ പാടുകളാ.. അപ്പുന് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടില്ലേ, ആരെങ്കിലും കളഞ്ഞിട്ട് പോയ വിഴുപ്പ് ഒകെ എന്തിനാ ചുമക്കുന്നെ… അതോ അച്ഛൻ നല്ല സ്ത്രീധനം ഓഫർ ചെയ്തോ അതിപ്പോ സ്ത്രീധനം… അതന്നെയാ കാരണം ചെറുപ്പം തൊട്ടേ വാടക വീട്ടിലാ, എല്ലാ മാസാവസാനം ആവുമ്പോഴും പേടിയാ, വാടക കൊടുക്കണം, എങ്ങനെ ഒകെ കൂട്ടി വെച്ചാലും ആ സമയത്തു ഒന്നും കയ്യിൽ ഉണ്ടാവില്ല. ഈ കഥകളിൽ വായിക്കുന്ന പോലെ ഒന്നും വീട് ആകാൻ പറ്റില്ല. പിന്നെ രണ്ടും കല്പിച്ചു ലോൺ എടുത്തു വീട് വാങ്ങി… ഇപ്പോഴും കടത്തിന് ഒരു കുറവും ഇല്ല നമ്മടെ അമ്പലത്തിൽ പ്രാർത്ഥിച്ചോണ്ട് നിൽകുമ്പോഴാ അച്ഛൻ എന്നോട് ഈ കാര്യം പറയണേ ഞാൻ സമ്മതിച്ചത് രണ്ട് കാര്യം കൊണ്ടാ. ഒന്ന് എനിക്ക് നിന്നെ പണ്ടേ ഇഷ്ടാ, എന്തോ നിന്നോട് ഉള്ള ഇഷ്ടം എന്റെ മനസ്സിന്ന് അങ് പോണില്ല,

രണ്ടാമത് എന്റെ കടം, ജീവിതകാലം മൊത്തം അധ്വാനിച്ചാൽ ആവും ചിലപ്പോ അതൊന്ന് തീര, അപ്പോഴേക്കും ജീവിതം അങ് പോവും, അതിനേക്കാൾ എത്രയോ നല്ലതാ ഇത്. പഴയത് ഒകെ മറവിക്ക് വിട്ട് കൊടുത്തു, നമ്മക്ക് ഹാപ്പി ആയി അങ് ജീവിച്ചൂടെ എന്റെ കാര്യോം നടക്കും, നിന്റെ വീട്ടുകാരുടെ പ്രശ്നവും തീരും

നീ സമയം എടുത്തോ, കല്യണം നടത്താം, എന്നെ ഇഷ്ടപ്പെടുമ്പോ ജീവിച്ചു തുടങ്ങാം….

തീരുമാനം നിന്റെ ആണ്, അതിൽ ഞാൻ നിന്നെ നിർബന്ധിക്കില്ല എന്നും ഇങ്ങനെ നീറി ജീവിക്കണോ, അതോ മറക്കണോ……. ആലോചിച്ചു പറഞ്ഞ മതി എന്നാ ഞാൻ അങ് പോട്ടെ. ഷോപ്പിൽ പോണം, പണി ഉണ്ട്. ഞാൻ കാൽ വലിച്ചു നടന്നു…

എന്ത് നടക്കുമെന്ന് അറിയില്ല, നിർബന്ധിക്കാൻ പറ്റില്ലല്ലോ, എല്ലാം അവൾക് തന്നെ വിട്ട് കൊടുക്കുന്നു പ്രതീക്ഷ തെറ്റിച്ചുകൊണ്ട് രണ്ട് ദിവസം കഴിഞ്ഞു അവര്ക് സമ്മതം ആണെന്ന് പറഞ്ഞു വിളി വന്നു

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു കുറച്ചു ബന്ധുക്കളും ആയി എന്റെ തറവാട്ട്അമ്പലത്തിന്റെ നടയിൽ വെച്ചു തന്നെ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി എന്റെ പ്രാർത്ഥന കുറച്ചു വൈകി ആണെങ്കിലും എന്റെ ദൈവം കേട്ടു കടങ്ങൾ ഒകെ വീട്ടി, ഇന്ന് ഞങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു അതിഥിയെ വരവേൽക്കാൻ വേണ്ടി ലേബർ റൂമിന് പുറത്ത് നിലക്കാണ് ഞാൻ

അവസാനിച്ചു

രചന: അഖിൽ കണ്ണൻ

Leave a Reply

Your email address will not be published. Required fields are marked *