Categories
Uncategorized

അധികം ഒരുക്കങ്ങൾ ഒന്നും ഉണ്ടായില്ല എവിടേക്ക്എന്നില്ലാതെ അവർ യാത്ര തുടർന്നു…

രചന: നിഷാമനു

വെറുതെ അല്ലടിനിനക്ക് ഒരുകുഞ്ഞു ജനിക്കാതെ പോയത് നിന്റെ അഹങ്കാരം കൊണ്ട് തന്നെയാ നീ ആ. അപ്പൂട്ടന്റ. പെണ്ണിനെ കണ്ടോ കല്യാണം കഴിഞ്ഞു വർഷം ഒന്ന് തികയുബോഴേക്കും പെറ്റിട്ടിലെ ഒരു കുഞ്ഞിനെ..

നിന്റെ ഭർത്താവ് എന്ന് പറയുന്ന. പെൺകോന്തൻ.എന്ത്യേ അവനോടും രണ്ട് പറയണം നിന്റെ എല്ലാ തോന്ന്യസങ്ങൾക്കും കൂട്ടുനിൽക്കുന്നത് അവനാ.രാത്രി ബൈക്കിൽ സവാരി പോവാനും വിധം വിധം തുണി വാങ്ങി ഇടാനും. കണ്ണിൽ. കണ്ട. ഹോട്ടലിൽ. കേറി വെന്തതും വേവാത്തതും മൂക്കറ്റം വാരി വലിച്ചു തിന്നാനും ഇറങ്ങുന്ന. പടങ്ങൾ. ഒരെണ്ണം പോലും ഒഴിവാക്കാതെ കാണാനും അവന്റെ പണം മുഴുവൻ. ദൂർത്ത്‌ അടിച്ചു കളയാനും നിന്നെ കൊണ്ടേ കഴിയു..

സ്വന്തം മോളെ നേരെ ചൊവ്വെ വളർത്താത്ത. നിന്റെ തന്തയെയും തള്ളയെളും പറഞ്ഞാൽ. മതിയല്ലോ. എന്റെ ഈശ്വര ആർക്കും വേണ്ടാത്ത. ഒരു കെട്ടാ ചരക്കിനെയാണല്ലോ ഇങ്ങോട്ട് കെട്ടി എടുത്തേ.. എന്റെ മോന്റെ തലവിധി . അല്ല. എന്റെ തലവിധി ഒരു കുഞ്ഞി കാൽ. കാണാനുള്ള. യോഗം ഇല്ലാതെ പോയല്ലോ.

അമ്മയുടെ നെഞ്ചത്തടിയും ഒച്ചപ്പാടും കേട്ടാണ് ഹരി ഉറക്കത്തിൽ. നിന്നും എഴുന്നേറ്റത്.. പാതി അഴിഞ്ഞു കിടക്കുന്ന. ഉടുമുണ്ട് ശെരിയാക്കി കണ്ണ് ഒന്ന് തിരുമി അടുക്കളയെ ലക്ഷ്യമാക്കി നടന്നു. അവന്റെ മിഴികൾ. പരതിയത് മുഴുവൻ. അവളെ ആയിരുന്നു. അവൾ. പാത്രങ്ങൾ. കഴുകി വെക്കുകയാണ്. ഇടക്കിടക്ക് അവളുടെ നിറഞ്ഞൊഴുകുന്ന. കണ്ണുകളും തുടക്കുന്നുണ്ട്..

രാവിലെ തന്നെ അമ്മക്ക് എന്തിന്റെ കേടാ..?

ഹരിയുടെ ഉറക്കെ ഉള്ള. ശബ്ദം കേട്ടപ്പോൾ. അമ്മയുടെ വായ. തന്നെ അടഞ്ഞു പോയി ശ്രീയും ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.

മറ്റുള്ളവരുടെ കാര്യങ്ങൾ. പറഞ് ഈ. വീട്ടിൽ. വഴക്കുണ്ടാക്കരുത് എന്ന് ആയിരം തവണ പറഞ്ഞിട്ടുണ്ട്.. മനസമാധാനം കളയാനായി. രാവിലേ തന്നെ ഓരോന്ന് പറഞ്ഞു ദിവസം നശിപ്പിച്ചോളണം എന്നാലേ അമ്മയ്ക്കു സമാദാനം ആവുള്ളു. നാട്ടുകാർ വരെ പറഞ്ഞു തുടങി ഞാൻ. പോയി കഴിഞ്ഞാൽ. നിങ്ങൾ. ഇവളെ എന്തൊക്കെ പറയുന്നേ എന്ന് അവർക്കുള്ള. സ്നേഹം പോലും നിങ്ങൾക്ക് ഞങ്ങളോട് ഇല്ലെ ഞങ്ങൾ. ഇറങ്ങിക്കോളാം എവിടെക്കെങ്കിലും. നെഞ്ചിൽ തട്ടിയാണ് അവൻ അമ്മയോട് പറഞ്ഞത് കണ്ണ് ചുവന്നു കണ്ണിൽ നനവ് പടർന്നു ..

ശ്രീ തന്റെ വീട് വരെ ചെല്ലാൻ പറഞ്ഞു അച്ഛൻ ..ഇടറിയ സ്വരത്തിൽ അവൻ അവളോട്‌ പറഞ്ഞു… അവൾക്ക് അറിയാമായിരുന്നു. ഈ വിഷമം തീർക്കാൻ അദ്ദേഹം പറയുന്നൊരു കള്ളം മാത്രമാണ് വീട്ടിലേക്ക് എന്നുള്ളത്.

അധികം ഒരുക്കങ്ങൾ ഒന്നും ഉണ്ടായില്ല എവിടേക്ക്എന്നില്ലാതെ അവർ യാത്ര തുടർന്നു…

വണ്ടി കുറെ ദൂരം പിന്നിട്ടിരിക്കുന്നു മുന്നിലെ റോട്ടിലേക്ക് നോക്കി അവളും ഇരിക്കുന്നുണ്ട് .. മൗനമായിരുന്നു. അവർക്കിടയിൽ…. എന്ത് പറഞ്ഞു തുടങ്ങണം എന്ന് അറിയാതെ . അവനും വീർപ്പുമുട്ടി……

എന്റെ ശ്രീ താൻ എന്തങ്കിലും ഒന്ന്പറ ഇല്ലങ്കിൽ ചിലപ്പോൾ എനിക്ക് വട്ട്പിടിക്കും.

നമ്മുക്ക് പിരിയാം ഹരിഏട്ടാ…. അവളുടെ സംസാരം കേട്ടപ്പോൾ അവൻ തരിച്ചു പോയി…

എന്താ നീ പറഞ്ഞെ പിരിയാനോ ഇത് പറയാൻ എങ്ങനെ സാധിക്കുന്നു നിനക്ക്…..

ഇഷ്ട്ടമുണ്ടായിട്ടല്ല വേറെ വഴിയില്ല . മച്ചി എന്ന പേര് എനിക്കും വീണു കഴിഞു… ചേട്ടൻ വേറെ വിവാഹം കഴിക്കണം . ഒരു കുഞ്ഞൊക്കെ ആയി സുഖമായി ജീവിക്കണം.ഒരേ ഒരു മകനല്ലേ ഉള്ളു അമ്മയ്ക്കും ഉണ്ടാവില്ലേ നിങ്ങടെ കുഞ്ഞിനെ താലോലിക്കാൻ ആഗ്രഹം. എത്ര വെച്ച മരുന്ന് കഴിക്കുന്നേ കഴിച്ചു കഴിച്ചു മതിയായി. .ഓരോ തവണയും ഡോക്ടർറേ കാണാൻ പോവുമ്പോൾ . പ്രതിക്ഷകൾ മാത്രമായിരുന്നു .. അവസാനം കണ്ട ഡോക്ടർ കൂടെ കൈ മലർത്തിയപ്പോൾ. എന്നിൽഉള്ളആഗ്രഹങ്ങളും കരിഞ്ഞുണങ്ങി… അത്. പറയുമ്പോഴക്കും അവൾ പൊട്ടി കരഞ്ഞു…

നിനക്കും എന്നെ വേണ്ടാതായോ ശ്രീ.. കുഞ്ഞുണ്ടാവില്ല എന്നതിന്റെ പേരിൽ നിന്നെ ഉപേക്ഷിച്ചു പോവാൻ എനിക്കാവില്ല. ആരൊക്ക എന്ത് പറഞ്ഞു കളിയാക്കിയാലും പ്രദിക്ഷകൾ കൈ വിടാതെ . നമുക്ക് ജീവിക്കണം . എന്റെ ജീവൻ ഉള്ള കാലം വരെ എന്റെ കൈ പിടിക്കാൻ നീ വേണം നീ മാത്രം….

ഇപ്പോൾ ഹരിഏട്ടന് എന്നെ പിരിയാൻ വിഷമം കാണും കുറച്ചു വർഷങ്ങൾ കഴിഞു പോയാൽ അപ്പോൾ ഈ തീരുമാനം ആയിരുന്നു ശെരി എന്ന് ഏട്ടനും തോന്നും. എല്ലാവർക്കുമുൻപിലും നമ്മൾ ഒരു പരിഹാസപാത്രമായി നിന്നുകൊടുക്കേണ്ടിവരും.

നീഎന്തു പറഞ്ഞാലും എനിക്ക് നിന്നെ പിരിയാൻ കഴിയില് നീഅന്ന് പറഞ്ഞില്ലേ ഏതോ ഒരു ഡോക്ടറുടെ കാര്യം അവിടെകൂടെ ഒന്ന് പോവാം അവർക്കും പറ്റിയില്ലെങ്കിൽ ….നമ്മളെ കുറിച്ച് അറിയാത്ത ഒരുനാട്ടിലേക്കു താമസം മറാം…

അവരുടെ യാത്ര ചെന്ന് അവസാനിച്ചത് ഒരു ആശുപത്രി ഗേറ്റിന് മുൻപിലാണ്.

മനസിന്‌ കുളിർമ നൽകുന്ന ചുറ്റുപാട് ..ഇന്ന് വരെ കയറി ഇറങ്ങിയ ആശുപത്രികളിൽ നിന്നും വ്യത്യാസമുള്ള ഒരു സഥലം അവിടെ ഇരിക്കുന്ന ഓരോ ദമ്പതികളുടെയും മുഖത്തു പ്രതിക്ഷയുടെ കിരണങ്ങൾ മാത്രം… ഏകാന്തതയിൽ നിന്നും ആൾക്കൂട്ടത്തിൽ വന്നത് പോലെ.. ചുമരുകളിൽ എഴുതി വച്ചിരിക്കുന്ന ഓരോ അക്ഷരങ്ങളക്കും ഒരുപാട് പേരുടെ സന്തോഷത്തിന്റെ കഥകൾ പറയാനുണ്ടാവും.. എന്തോ ഹരിക്കും ശ്രീലക്ഷ്മിക്കും മനസിനും ശരീരത്തിനും ഭാരം ഒഴിഞ്ഞത് പോലെ ..ഒഴിവുള്ള കസേരയിൽ അവർ കയറി ഇരിന്നു…

ടോക്കൺ നമ്പർ . എഴുപത്.. ശ്രീലക്ഷ്മി ഹരിദാസ്.. അവിടത്തെ സ്റ്റാഫ് വിളിച്ചു പറഞ്ഞു….

രണ്ടുപേരും എഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് നടന്നു.

അറുപതിനോട് അടുക്കുന്ന പ്രായം ഉയരം കുറഞ്ഞ വെളുത്ത ഒരു മനുഷ്യൻ. പുഞ്ചിരിച്ചു കൊണ്ടാണ് അവരെ അദ്ദേഹം വരവേറ്റത്

വരൂ വരൂ…ഇരിക്കു.

എന്താണ് നിങ്ങളുടെ പേര്…?

ഞാൻ ഹരിദാസ്‌ ഇത്‌ ശ്രീലക്ഷ്മി അവൻ പരിചയപെടുത്തി…

എത്ര വർഷമായി കല്യാണം കഴിഞ്ഞിട്ട്..?

ആറുവർഷം.

സമയം ആയിട്ടില്ലലോ???? നിങ്ങൾ മുൻപേ ഏതെങ്കിലും ഡോക്ടറേ കാണുകയോ വല്ല മരുന്ന് കഴിക്കുകയോ ചെയ്തിരുന്നോ?

ഉണ്ട് ഒന്നല്ല കുറെ ഡോക്ടർസിനെ കണ്ടു… അത് പറയുമ്പോഴേക്കും അവൾ പൊട്ടി കരഞ്ഞു. ആറു വർഷത്തെ വിഷമം ഒറ്റനിമിഷം കൊണ്ട് അരുവിയായി ഒഴുകി..

സത്യത്തിൽ എന്ത് പറയണം എന്നോ എങ്ങനെ അവളെ സമദാനിപ്പിക്കണമെന്നോ അവന്അറിയില്ലായിരുന്നു. അവൻ അവളുടെ കൈയിൽ ബലമായി പിടിച്ചു..

കയ്യിൽ ഇരുന്ന ഫയലിൽ നിന്നും എല്ലാ രസിതും അവൻ അദ്ദേഹത്തിന് നൽകി.. വിശദമായി പഠിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു…

രണ്ടാൾക്കും കുഞ്ഞുങ്ങൾ ഉണ്ടാവതിരിക്കാനുള്ളു വല്യ കുഴപ്പംഒന്നും കാണുന്നില്ല പക്ഷെ മരുന്ന് കഴിക്കേണ്ടി വരും ചിലപ്പോൾ മാസങ്ങൾ. ചിലപ്പോൾ വർഷങ്ങൾ . നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടേൽ മാത്രം ഞാൻ തരുന്ന മരുന്നുകൾ കഴിച്ചാൽ മതി .കുറച്ചു നാൾ ഞാൻ തരുന്ന മരുന്നുകൾ കഴിച്ച്. പിന്നെ വേറെ ഡോക്ടർറുടെ മരുന്നുകൾ കഴിക്കാൻ പാടില്ല… സമ്മതമാണോ.?

സമ്മതം ഒരു നിമിഷം പോലും ആലോചിക്കാതെ ഒരേ സ്വരത്തിൽ അവർ പറഞ്ഞു….

ഇനി നിങ്ങൾക്ക് വേണ്ടത് ഒരു കൗൺസിലിംഗ് ആണ്..

രണ്ടുപേരും കണ്ണുകൾ അടച്ചു ശ്വാസംവലിച്ചു കുറച്ചു സെക്കന്റ്‌ പിടിച്ചു നിർത്തുക.എന്നിട്ട് പതിയെ ശ്വാസം പുറത്തേക്ക് വിടു… അദേഹത്തിന്റെ നിർദേശങ്ങൾ അവർ അനുസരിച്ചു.. കണ്ണുകൾ അടച്ചു

മനസിലെ എല്ലാ വിഷമങ്ങളും ആ ശ്വാസത്തിനൊപ്പം പുറത്തേക്ക് പോവട്ടെ. നിങ്ങളെ കുറിച്ച് കുറ്റം പറയുന്നവരെയും കളിയാക്കുന്നവരെയും. മനസ്സിൽ നിന്നും മായ്ച്ചു കളയുക. സമൂഹത്തിനെകുറിച്ച് ഒരു ചിന്തയും നിങ്ങൾക്കുള്ളിൽ വേണ്ട നാട്ടുകാർ എന്ത് പറയും എന്ത് വിചാരിക്കും എന്നുള്ള ചിന്തയും മനസ്സിൽ നിന്നും മായ്ച്ചു കളയുക.. ഇനി കണ്ണ് തുറക്ക്….

പതിയെ അവർ കണ്ണ് തുറന്നു….

ആദ്യം നമ്മൾ നമ്മളാവൻ പഠിക്കു.. നിങ്ങളെ പോലെ കുറെ പേർ എന്നെ കാണാൻ വന്നിട്ടുണ്ട് കല്യാണം കഴിഞ്ഞു പത്തും പതിനഞ്ചുഉം ഇരുപതും വർഷം ആയവർ നിങ്ങൾക്ക് അത്രയൊന്നും ആയിട്ടില്ലലോ അത് കൊണ്ട് ഒരിക്കലും നിങ്ങൾ അതിനെ കുറിച്ച് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട എന്നും സന്തോഷത്തോടെ ഇരിക്കണം .. നിങ്ങളെ കുറിച്ച് ആര് എന്ത് പറഞ്ഞാലും ഈചെവിയിൽ കൂടെ കേട്ട് ആ ചെവിയിലൂടെ കളയുക .. മനസ്സിലായോ?

അദ്ദേഹത്തിന്റെ വാക്കുകൾ അവർക്ക് പുനർജ്ജന്മം നൽകി

നിങ്ങൾക് ഈ മരുന്ന് കഴിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു പോയിട്ട് അടുത്ത മാസം വരൂ… അദ്ദേഹം അവർക്കുള്ള മരുന്ന് കുറിച്ച് കൊടുത്തു .

അങ്ങനെ കുറച്ചു മാസങ്ങൾ കടന്നു പോയി..

കുറച്ചു ദിവസങ്ങളായി അവൻ അവളെ ശ്രെദ്ധിക്കുന്നു മുഖമാകെ വിളറി വെളുത്ത്‌.. ആകെ ഒരു ഷീണം പോലെഇടക്ക് ഛർദിയും…ഡോക്ടറേ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു…

നിങ്ങൾക്കുള്ള ഈശ്വരന്റെ സമ്മാനം …അവളുടെ ഉദരത്തിൽ മിടിച്ചു തുടങ്ങി എന്നുള്ള വാർത്ത..അവർ വീട്ടിലേക്ക് ചെന്നു…

വണ്ടിയിൽ നിന്നും ധൃതിയിൽ ഇറങ്ങി….

അമ്മേ… അവൻ നീട്ടി വിളിച്ചു.. അപ്പുറത്തെ വീട്ടിൽ പരദൂഷണപാരായണം നടത്തികൊണ്ടിരുന്ന അവർ ഗെറ്റ്‌ തുറന്ന് മുറ്റത്തേക്ക് എത്തി

എന്താടാ കിടന്നു കാറുന്നെ..?

അതെ കാറൽ തന്നെ ഞാൻ ഒരു അച്ഛനാവാൻ പോവുകയാണെന്ന് ഞങ്ങളെ …കളിയാക്കിയവർക്കും ഒറ്റപ്പെടുത്തിയവർക്കും അവഗണിച്ചവരോടും പിന്നെ ഈ ലോകത്തോടും വിളിച്ചു പറയണം .. കുഞ്ഞെന്ന വരം ഞങ്ങൾക്കും ഈശ്വരൻ തന്നിട്ടുണ്ട് എന്ന്…

അത് കേട്ടപ്പോഴേക്കുംഅവരുടെ മുഖത്ത്‌ അശ്ചര്യ ഭവമായിരുന്നു….

എന്നിട്ട് അവൾ എന്ത്യേ…. അവർ ചോദിച്ചു…

അവൾ വണ്ടിയിൽ ഉണ്ട് അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കാൻ പോവാ. ഇനി പ്രസവം കഴിഞ്ഞു വേറെ വീട്ടിലേക്ക് താമസം മാറുമ്പോഴേ അവളെ ആ വീട്ടിലേക്ക് കൊണ്ട് പോവുള്ളു അവന്റെ മറുപടി കേട്ട് അവർ ഒന്ന് ഞെട്ടി….

എന്താടാ നീ പറഞ്ഞെ കൊണ്ട് പോവനോ?? ഞാൻ നോക്കിക്കോളാം അവളെയും എന്റെ പൊന്നുണ്ണിയെയും അത് പറയുമ്പോഴേക്കും അവർ പൊട്ടി കരഞ്ഞു… വണ്ടിയിൽ നിന്നും ഇറങ്ങി വന്ന അവളുടെ കയ്യിൽ പിടിച്ചു. മോളെ എന്നോട് പൊറുക്കണം.. അപ്പോഴത്തെ വിഷമം കൊണ്ട് പറഞ്ഞു പോയതാണ് മോളുടെ കാലു പിടിക്കാം നീ പോവരുത്….അവരുടെ കണ്ണ്നീർ മണ്ണിലേക്ക് പതിച്ചു .

കാലുപിടിക്കാനോ എന്റെയോ മക്കളൊട് ഒരിക്കലും അങ്ങനെ പറയരുത് അമ്മേ…. വർഷങ്ങൾ കാത്തിരുന്നു കിട്ടിയ നിധിയല്ലേ പൊന്ന് പോലെ നോക്കണം നമ്മുക്ക് . അത് പറയുമ്പോഴേക്കും അവളും കരഞ്ഞു പോയി…

അയ്യോ ഇത്‌ എന്താ രണ്ടു പേരും ഇങ്ങനെ കരയുന്നെ സന്ദോഷകണ്ണീർ ആന്നോ ….. അവന്റെ കണ്ണിലെ നനവ് അവർ കാണാതെ അവൻ തുടച്ചു….

അമ്മ ഇവളുടെ ലക്ഷണം കണ്ടിട്ട് ആൺകുട്ടീ ആണെന്ന് തോന്നുല്ലേ അമ്മേ….?

ആണായാലും പെണ്ണായാലും ഒരു കുഴപ്പവും ഇല്ലാ.. ഒരു കുഴപ്പവും കൂടാതെ ഇങ്ങു പോന്നോളൂട്ടോ.. അവളുടെ കുഞ്ഞു വയറിൽ തലോടി കൊണ്ട് ആ അമ്മ പറഞ്ഞു… കാത്തിരിക്കുന്നു നിന്റെ അച്ഛമ്മയും അച്ഛനും അമ്മയും എല്ലാവരും… കണ്ണിലെ കണ്ണുനീർ കണങ്ങളെ തുടച്ചു മാറ്റി കൊണ്ട്. മനസ്സിൽ തട്ടിയ ഒരു പുഞ്ചിരിയും പാസ്സാക്കി. മോളുപോയി കിടന്നോളു അമ്മ കുടിക്കാൻ എടുക്കാം…ഒറ്റ നിമിഷം കൊണ്ട് അവർക്കുണ്ടായ മാറ്റം കണ്ട് ഹരിയും ശ്രീയും പരസ്പരം നോക്കി

എടാ പൊട്ടാ മിഴിച്ചു നിൽക്കാതെ അവളെ മുറിയിൽ കൊണ്ടാക്കൂ അഹ് പിന്നെ മുകളിലേ മുറിയിലേക്ക് കൊണ്ട് പോവണ്ട താഴെ എന്റെ മുറിയിൽ കിടത്തിയാൽ മതിട്ടോ… സന്ദോഷത്തോടെ അടുക്കളയിൽ നിന്നും വിളിച്ചു പറയുമ്പോൾ ഒരു അമ്മയുടെ സ്നേഹവും കരുതലും ആ ശബ്ദത്തിൽ അലിഞ്ഞു ചേർന്നിരുന്നു

അനുഭവിച്ചവർക്കേ അതിന്റ വേദന അറിയൂ… തെറ്റുകൾ ഷെമിക്കണം . മനുഷ്യനാണ് മാറ്റം അനിവാര്യവും

രചന: നിഷാമനു

Leave a Reply

Your email address will not be published. Required fields are marked *