അതൊന്നും അറിയില്ല നീ പെട്ടെന്ന് പുറപെടാൻ നോക്ക്.” മനസ്സിൽ ഭയം കുമിഞ്ഞു കൂടി അമ്മയ്ക്ക് എന്തെങ്കിലും ദൈവമേ കുഴപ്പമൊന്നും ഉണ്ടാകല്ലേ. ഗൗരിയോട് യാത്ര പറയാൻ പറ്റിയില്ല. അവൾ കോളേജിൽ പോയിരിക്കുകയാണ്. മുത്തശ്ശനോട് പറഞ്ഞു അപ്പോൾ തന്നെ പുറപ്പെട്ടു …..

Uncategorized

രചന : – Rajeena AS ❤

റെസ്റ്റോറന്റിലെ ടേബിളിന്റെ ഇരുവശവും ഇരിക്കുകയാണ് ഗൗരിയും റാമും.ഗൗരിയെ ശ്രെദ്ധിക്കുകയായിരുന്നു റാം പതിനെട്ട് വയസുള്ള ആ പാവാടക്കാരിയിൽ നിന്നും പക്വത ഉള്ള ഒരു സ്ത്രീയായി മാറിയിരിക്കുന്നു. കുസൃതി നിറഞ്ഞ ആ കണ്ണുകളിൽ ഗൗരവം നിഴലിക്കുന്നു…

“ഗൗരി തനിക്കൊന്നും പറയാനില്ലേ. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം നിന്നെ തേടി പിടിച്ച് വന്നതാണ് ഞാൻ ”

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ആ ചുണ്ടുകളിൽ തെളിയുന്ന പുഞ്ചിരിക്ക് തിളക്കം കുറഞ്ഞിരിക്കുന്നു. കൺതടങ്ങളിൽ കറുപ്പ് രാശി വീണിരിക്കുന്നു…

“റാം നമ്മൾ പിരിഞ്ഞിട്ട് ഒരുപാട് നാളുകൾ കടന്നു പോയില്ലേ. ചില ഓർമ്മകൾ മാത്രം നമ്മിൽ അവശേഷിക്കെ എന്തിനായിരുന്നു നിങ്ങൾ പിന്നെയും എന്നെ തേടി വന്നത്. ഇന്ന് ഞാൻ ആ പഴയ കൗമാരക്കാരി അല്ല.”

റാമിന്റെ മനസിലേക്ക് ഓർമകളുടെ പ്രവാഹം ഇരച്ചെത്തി. ഒരുപാട് വർഷങ്ങൾക്കപ്പുറം…. ഗുൽമോഹർ പൂക്കുന്ന നാട്ടിടവഴിയിലൂടെ നടന്നു വരുന്ന ഒരു യുവാവിലേക്ക് മനസെത്തി നിന്നു. എഴുത്തിനോടുള്ള അടങ്ങാത്ത പ്രണയുമായി ഒറ്റക്ക് താമസിക്കുവാൻ ഒരിടം തേടുന്നതിനിടയിലാണ് ഒരു സുഹൃത്ത് മുഖേന ആ ഗ്രാമത്തിൽ എത്തിപ്പെടുന്നത്..

ഓടി വന്ന ഒരു പെൺകുട്ടി എന്നെ വന്നിടിച്ചതും ഞാനും അവളും കൂടി അലച്ചു തല്ലി താഴെ വീണതും അവളെന്റെ മേലേക്കായിരുന്നു വീണത്. ആദ്യം ശ്രെദ്ധിച്ചത് ആ കടല് പോലെ വിശാലമായ ആ മിഴികളാണ്. ആ കൺപീലികൾ ഒന്ന് പിടഞ്ഞുണർന്നു… ഞെട്ടി എഴുന്നേറ്റ അവൾ ദേഷ്യത്തോടെ എന്നെ നോക്കി…

“ടോ തന്റെ മുഖത്ത് കണ്ണില്ലേ മനുഷ്യനെ കൊല്ലാൻ ഇറങ്ങീരിക്കുവാ ”

“അത് കൊള്ളാം എന്നെ വന്നിടിച്ചിട്ട് എന്നെ ചീത്ത പറയുന്നോ. ദേ പെണ്ണെ എന്നെ നിനക്കറിയില്ല ”

ദേഷ്യത്തോടെ എന്നെ നോക്കിയിട്ട് ചവിട്ടി കുലുക്കി അവൾ നടന്നകന്നു. ഞാൻ ചെറിയ ചിരിയോടെ ഓർത്തു ഭദ്ര കാളി തന്നെ എന്നാലും കാണാൻ സുന്ദരിയാ. നീണ്ട മുടി മെടഞ്ഞിട്ട് വെളുത്തു കൊലുന്നനെയുള്ള അവളെ ആരും ഒന്ന് നോക്കി പോകും. എനിക്കിഷ്ട്ടായി ആദ്യ കാഴ്ച്ചയിൽ തന്നെ…

സുഹൃത്ത് പറഞ്ഞ ആ തറവാട് ലക്ഷ്യം വെച്ച് ഞാൻ നടന്നു. ആ തറവാട്ടിലെ പത്തായപുര എനിക്ക് താമസിക്കാൻ അവൻ ഏർപ്പാടാക്കിയിരുന്നു. ഭയങ്കര പ്രൗഢിയിൽ കഴിഞ്ഞിരുന്ന ആളുകളാണത്രെ അവിടെ ഉള്ളത്. എല്ലാം ക്ഷെയിച്ചു പോയി ഇപ്പൊ അവിടുത്തെ കാരണവർ ഉണ്ണിത്താനും കുടുംബവും വളരെ കഷ്ടതയിലാണത്രെ.

അതാവും പത്തായപ്പുര വാടകക്ക് കൊടുക്കാൻ വിചാരിച്ചത്. ഓരോന്നോർത്തു അവിടെ എത്തിയതറിഞ്ഞില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു പഴമയുടെ ഗന്ധം പേറുന്ന തറവാട് മിറ്റം നിറയെ പലതരം കൃഷികളാൽ സമ്പുഷ്ടം….

” ഇവിടെ ആരുമില്ലേ ” എന്ന എന്റെ ചോദ്യം കേട്ട് ഒരു വൃദ്ധൻ ഉമ്മറത്തേക്ക് വന്ന്. കണ്ടാൽ എൺപത് വയസ്സ് തോന്നും കണ്ണിന് മുകളിൽ കൈവെച്ച് അദ്ദേഹം ചോദിച്ചു

“ആരാ മനസിലായില്ലാലോ. കാഴ്ച ശ്ശി കമ്മിയാണെ ” ” ഞാൻ കുറച്ച് ദൂരെന്നാ ഇവിടെ പത്തായ പുരയിൽ പുതുതായി വാടകക്ക് താമസിക്കാൻ എത്തിയതാ.. ”

” മോളെ ഗൗരി ഇങ്ങട് വന്നേ.” അകത്തേക്ക് നോക്കി ആ വൃദ്ധൻ വിളിച്ചു അകത്തുനിന്നു വന്ന ആളെ കണ്ട ഞാൻ കണ്ണും തള്ളി നിന്നു. നേരത്തെ കണ്ട ആ കുരിപ്പല്ലേ ഇത്. ഇവളുടെ വീടായിരുന്നോ ഇത്. എന്നെ കണ്ട് അവളും ഒന്നന്ധാളിച്ചു…

“മുത്തശ്ശാ ഇയാളെന്താ ഇവിടെ. തനിക്കെന്താടോ ഇവിടെ കാര്യം ”

“മോളെ ഇയാൾ നമ്മുടെ പത്തായപ്പുരയിൽ വാടകക്ക് താമസിത്തിനെത്തിയതാ. മോള് പോയി അതിന്റ താക്കോൽ എടുത്തോണ്ട് വാ ”

മുത്തശ്ശൻ അത് പറഞ്ഞതും അവൾ ഉണ്ടകണ്ണുവെച്ചെന്നെ രൂക്ഷമായി നോക്കി കൊണ്ട് അകത്തേക്ക് പോയി. ഇവളുമായി കുറെ അടി ഉണ്ടാക്കേണ്ടി വരുമെന്നാ തോന്നുന്നേ…

ഇതാ താക്കോൽ. “പിന്നെ അവിടെ താമസിക്കുന്നതൊക്കെ കൊള്ളാം വൃത്തിയായി സൂക്ഷിക്കണം. ഇങ്ങോട്ടൊന്നും അതികം വരണ്ട പെൺപിള്ളേർ ഉള്ള വീടാ. പറഞ്ഞില്ലെന്ന് വേണ്ട….

ഞാൻ അവളുടെ മുഖത്തു പുച്ഛത്തോടെ ഒന്ന് നോക്കി താക്കോൽ വാങ്ങി. അവൾ വെട്ടി തിരിഞ്ഞു നടന്നു.ആ വീട്ടിൽ ഗൗരിയുടെ അമ്മയും അച്ഛനും മുത്തശ്ശനും രണ്ടനുജത്തിമാരുമാണ് താമസം.അവിടുത്തെ അവസ്ഥ വളരെ മോശം ആണെന്ന് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് മനസിലായി… ടോ എന്നുള്ള വിളി കേട്ട് പുറത്തേക്ക് ഇറങ്ങിയപ്പോ അതവളാണ് ഗൗരി. കയ്യിൽ ഒരു പാത്രവും പിടിച്ച് നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ് തുടി കൊട്ടി… . ” താൻ പാല് വേണമെന്ന് പറഞ്ഞിരുന്നോ. അമ്മ തന്ന് വിട്ടതാ ”

പാല് വാങ്ങി അകത്തേക്ക് നടക്കുമ്പോ ഓർത്തു ആരോടും തോന്നാത്ത എന്തോ ഒന്ന് എനിക്ക് ഇവളോട് തോന്നുന്നു. ഇവളെ കാണുമ്പോൾ മനസിന് വല്ലാത്തൊരു കുളിര് പടർന്നു കയറുന്നു….

ദിവസങ്ങൾ ഓടിയകന്നു ഞാൻ എന്റെ എഴുത്തുമായി മുന്നോട്ട് പോയി. പാലുമായി ഗൗരി എത്തും. പഴയത് പോലെയുള്ള ദേഷ്യം ഒന്നും അവൾക്കിപ്പോ ഇല്ല….

“ഹലോ മാഷെ !നിങ്ങൾ എഴുതിയതൊക്കെ എനിക്ക് കൂടി വായിക്കാൻ തരണം കേട്ടോ ”

അവളുടെ ടോ എന്ന വിളി മാറ്റിയത് എനിക്കിഷ്ട്ടപെട്ടെങ്കിലും പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ഞാൻ തീരുമാനിച്ചു..

“ടീ നിന്നെ ഏത് സ്കൂളിലാടി ഞാൻ പഠിപ്പിച്ചേ. അവളുടെ ഒരു മാഷെ വിളി ”

“ടോ ഇത്തിരി ബഹുമാനം തരാമെന്ന് വിചാരിച്ചപ്പോ ഇയാൾ തലയിൽ കേറുന്നോ” പെണ്ണ് മുഖം വെട്ടിച്ച് നടന്നകന്നു. ദേഷ്യം വരുമ്പോ ആ മുഖത്തെ ചേല് കൂടും. അത് കാണാൻ തന്നെ ഒരു രസാ… അവളെ കാണുമ്പോഴൊക്ക എന്റെ ഹൃദയം തളിരിതമാകും. ഇവളെന്റെ പെണ്ണെന്ന് മനസ്സ് പറയും…

വായനയോട് കമ്പമുള്ള അവൾ ചിലപ്പോഴൊക്കെ എന്നരികിൽ വന്ന് വായിച്ചിരിക്കും. അവളുടെ മുഖത്തേക്ക് കണ്ണും നട്ടിരുന്ന് എഴുതാൻ തന്നെ മറന്ന് പോകും…

ഒരു ദിവസം പാലുമായി വന്നപ്പോ എന്റെ ഇഷ്ട്ടം തുറന്നു പറയാതിരിക്കാൻ എനിക്കായില്ല…

“ഗൗരി എനിക്ക് തന്നെ ഇഷ്ട്ടമാണ് ഒരുപാട്. തിരിച്ചും ഞാൻ പ്രതീക്ഷിച്ചോട്ടെ ”

ഒരു നിമിഷം അവളെന്റെ മുഖത്തേക്ക് നോക്കി നിന്നിട്ട് അവളോടി പോയി. പിന്നെ അവളെ കണ്ടതെ ഇല്ല. പിറ്റേ ദിവസം അവളുടെ അനിയത്തിയാണ് വന്നത്. ഗൗരി എവിടെ എന്ന എന്റെ ചോദ്യത്തിന്…

“ചേച്ചിക്ക് തലവദനയാ ” എന്നവൾ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ഗൗരി വന്നു. അവളുടെ കൈയിലിരുന്ന ഒരു കടലാസ് എന്റെ കൈയിൽ വെച്ച് തന്നിട്ട് പെട്ടെന്ന് അവിടെ നിന്ന് ഓടി പോയി….

ഞാൻ അത് തുറന്നു മനോഹരമായ കൈപ്പടയിൽ അവളെഴുതിയിരിക്കുന്നു … ” നീ എന്റെ ഹൃത്തിൽ ഒരു വസന്ത കാലം തീർത്തിരിക്കുന്നു. ”

എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. “സഖി ഇനി നീ എന്റെ മാത്രം വസന്തമാണ് ” അവിടെ തുടങ്ങുകയായിരുന്നു തങ്ങളുടെ പ്രണയം. രണ്ട് പേർക്കും ഒരു നിമിഷം പോലും കാണാതിരിക്കാൻ ആവില്ലായിരുന്നു. മധുരിക്കുന്ന നിമിഷങ്ങൾ എന്റെ മടിയിൽ തല ചേർത്ത് വെച്ച് അവൾ മൊഴിഞ്ഞു “റാം നീ ഇല്ലാതെ ഈ ജന്മം ഗൗരിക്കില്ല. എന്റെ ജീവനായി മാറി കഴിഞ്ഞിരിക്കുന്നു “അവളുടെ ചുണ്ടുകളിൽ ചുംബിക്കാനായി കുനിഞ്ഞതും കൈ തട്ടി മാറ്റി അവൾ ഓടി… ചിരിച്ചു കൊണ്ട് ഞാൻ ആത്മഗതം ചെയ്‌തു “കാന്താരി തന്നെ ” ദിവസങ്ങൾ ഓടിമറഞ്ഞു ഞങ്ങൾ രണ്ടുപേരും പ്രണയത്തിന്റെ മാസ്മരിക ലോകത്തായിരുന്നു. ഒരു ദിവസം എന്റെ സുഹൃത്ത് അമൽ ഓടി വന്നു പറഞ്ഞു “എടാ റാമേ നിന്റെ മുറപ്പെണ്ണ് ഇല്ലേ അമ്മു അവളിപ്പോ എന്നെ വിളിച്ചിരുന്നെടാ.. നിന്റെ ഒരു വിവരവും ഇല്ലെന്നും കാണുമെങ്കിൽ നിന്നോട് എത്രയും പെട്ടെന്ന് വീട്ടിലെത്താനും പറഞ്ഞു.”.. “എന്താടാ കാര്യം” “അതൊന്നും അറിയില്ല നീ പെട്ടെന്ന് പുറപെടാൻ നോക്ക്.” മനസ്സിൽ ഭയം കുമിഞ്ഞു കൂടി അമ്മയ്ക്ക് എന്തെങ്കിലും ദൈവമേ കുഴപ്പമൊന്നും ഉണ്ടാകല്ലേ. ഗൗരിയോട് യാത്ര പറയാൻ പറ്റിയില്ല. അവൾ കോളേജിൽ പോയിരിക്കുകയാണ്. മുത്തശ്ശനോട് പറഞ്ഞു അപ്പോൾ തന്നെ പുറപ്പെട്ടു …..

വീട്ടിലെത്തിയതും വീട് പൂട്ടികിടക്കുന്നല്ലോ അപ്പോഴാണ് അയലത്തെ സുധേച്ചി അവിടേക്ക് വന്നത് “റാമേ നീ എവിടെ ആയിരുന്നു മാലതിയേച്ചിക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് . പാവം ആ അമ്മു ഉള്ളോണ്ട് രക്ഷപെട്ടു. മോൻ പെട്ടെന്ന് ആശുപത്രിയിൽ ചെല്ലാൻ നോക്ക്….

ആശുപത്രിയിൽ എത്തുമ്പോ അമ്മയെ വാർഡിലേക്ക് മാറ്റിയിരുന്നു.” അമ്മു അമ്മക്ക് എന്തു പറ്റി “ഏട്ടാ അമ്മായിക്ക് പെട്ടെന്ന് ഒരു നെഞ്ച് വേദന, ഇപ്പൊ കുഴപ്പമില്ലന്നാ ഡോക്ടർ പറഞ്ഞത് നാളെ വീട്ടിലേക്കു കൊണ്ട് പോകാമെന്നു പറഞ്ഞു”

അമ്മ മയക്കത്തിലായിരുന്നു, “അമ്മ ഉണരുമ്പോഴേക്കും ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം എന്ന് പറഞ്ഞ് ഞാൻ ഡോക്ടറുടെ റൂമിലേക്ക്‌ പോയി. “ഡോക്ടർ ഞാൻ മാലതിയമ്മയുടെ മകനാണ് ” “ഇരിക്കു. നിങ്ങളുടെ അമ്മക്ക് അറ്റാക്ക് ആയിരുന്നു സമയത്ത് ഇവിടെ എത്തിച്ചത് കൊണ്ട് രക്ഷപെട്ടു. പിന്നെ അവരുടെ മനസിന്‌ വിഷമം ഉണ്ടാകാതെ ശ്രെധിക്കണം. നാളെ വീട്ടിലേക്ക് കൊണ്ട് പോകാം…. ”

വീട്ടിലെത്തിയതും അമ്മയുടെ കാര്യങ്ങളും വീട്ടുജോലികളും എല്ലാം അമ്മു ഓടിനടന്ന് ചെയ്യാൻ തുടങ്ങി… ഞാൻ അമ്മയുടെ അടുത്തിരുന്നു ആ കൈകളിൽ തലോടി “അമ്മേ ഇപ്പൊ എങ്ങനെ ഉണ്ട്. “എന്റെ മോനിങ്ങു വന്നല്ലോ ഇപ്പൊ അമ്മക്ക് ഒരു കുഴപ്പവും ഇല്ല. കണ്ടില്ലേ എന്റെ അമ്മുട്ടി എല്ലാം തനിച്ച് ചെയ്‌തു എന്റെ കുട്ടിയുടെ ഊപ്പാട് വരികയാ “.ഇത് കേട്ട് കൊണ്ട് അമ്മക്ക് കുടിക്കാൻ വെള്ളവുമായി വന്ന അമ്മു പറഞ്ഞു “എന്താ അമ്മായി ഇത് എനിക്ക് ഇതൊന്നും ഒരു ഭാരമേ അല്ല. സന്തോഷമേ ഉള്ളു ആരോരും ഇല്ലാത്ത എന്നെ എന്റെ അമ്മായി നെഞ്ചോടു ചേർത്ത് വളർത്തിയില്ലേ. അപ്പൊ എനിക്ക് ഇതൊക്കെ എങ്ങനെയാ ഭാരം ആകുന്നെ ” എന്നും അമ്മായി എന്റെ ഒപ്പം ഉണ്ടായാൽ മതി.

” മോനെ നീ കേട്ടില്ലേ എന്റെ കുട്ടി പറയണത്.എന്റെ കുട്ടിക്ക് സ്നേഹിക്കാനെ അറിയൂ. ഇവിടെ കിടന്ന് കഴുതയെ പോലെ പണി എടുക്കുകയാ. മരിക്കുന്നതിന് തൊട്ട് മുൻപ് ഏട്ടൻ എന്റെ കൈയിൽ ഏൽപ്പിച്ചതാ എന്റെ കുട്ടിയെ. എത്രയും പെട്ടെന്ന് ഒരു താലി വാങ്ങി എന്റെ കുട്ടിയുടെ കഴുത്തിൽ കെട്ടണം നീ. നിങ്ങൾ സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ. “അമ്മേ അത് ഞാൻ,,

“ഒന്നും പറയണ്ട അമ്മ പറയുന്നത് കേട്ടാൽ മതി. അവളോളം നല്ലൊരു പെൺകുട്ടിയെ കണ്ടെത്താൻ പ്രയാസാ. അവൾ അമ്മക്ക് മരുമകളായി….

അവസാന തീരുമാനമെന്നോണം അമ്മ അത് പറഞ്ഞപ്പോ അമ്മയുടെ മനസ്സ് വിഷമിപ്പിക്കരുതെന്ന ഡോക്ടറുടെ വാക്കുകൾ ഓർത്ത് മിണ്ടാതിരിക്കാനേ എനിക്കായുള്ളു.ഗൗരിയെ ഓർത്ത് ഹൃദയം പിടയുകയായിരുന്നു. അവൾക്ക് ഞാൻ കൊടുത്ത വാക്ക് ഞങ്ങളുടെ പ്രണയനിമിഷങ്ങൾ എല്ലാം എന്റെ മനോകുമുരത്തിൽ തെളിഞ്ഞു വന്നു.ഗൗരി എന്നോട് ക്ഷെമിക്കു എന്റെ അമ്മയുടെ ജീവന് വേണ്ടി എനിക്ക് ഇത് ചെയ്‌തേ പറ്റു. അമ്മുവിനെ ഒരിക്കലും എനിക്കൊരു ഭാര്യയായി കാണാൻ കഴിയില്ല.എങ്കിലും എന്റെ മുൻപിൽ മറ്റൊരു മാർഗ്ഗവും ഇല്ല.

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അമ്മുവിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ ഗൗരിയോട് മനസ്സ് കൊണ്ട് ഒരായിരം വെട്ടം മാപ്പ് പറഞ്ഞിരുന്നു…… ആദ്യ രാത്രിയിൽ പാലുമായി വല്ലാത്ത ഒരു നാണത്തോടെ കടന്നു വന്ന അമ്മുവിനെ ഒന്ന് നോക്കാൻ പോലും എനിക്കായില്ല….

“ഏട്ടാ പാല് അവൾ പതുക്കെ എന്നോട് മൊഴിഞ്ഞു. “അവിടെ വെച്ചേക്കു ഉദാസീനമായി ഞാൻ പറഞ്ഞു, “….ഏട്ടനോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “എന്താ അമ്മു. അത് ഏട്ടാ ഏട്ടന് ഈ കല്യാണം ഇഷ്ടമായിരുന്നില്ലേ. ഏട്ടന്റെ മുഖത്തു ഒരു സന്തോഷവും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല കുറെ ദിവസങ്ങളായി….. “ഏയ്‌ എനിക്ക് കുഴപ്പം ഒന്നും ഇല്ല നിനക്ക് വെറുതെ തോന്നുന്നതാ . ഏട്ടനെ ഞാൻ ഇന്ന് അല്ലല്ലോ കാണാൻ തുടങ്ങിയത് പറയു ഏട്ടാ… ഏട്ടന്റെ മനസ്സിൽ മറ്റു വല്ലതും….. “അമ്മു കിടന്നോളു ”

ഏട്ടാ പറയു എന്ത്‌ പറ്റി, എന്താണെങ്കിലും എന്നോട് പറയാം സഹിക്കാൻ ഞാൻ തയ്യാറാണ്. ആരുമില്ലാതായ എന്നെ ചേർത്ത് പിടിച്ചത് അമ്മായിയാണ്. എന്റെ അമ്മയുടെ സ്ഥാനമാണ്, ആ അമ്മായിക്ക് വേണ്ടി ഞാൻ എന്തും സഹിക്കും. പറയു ഏട്ടാ……. “അമ്മു നിന്നോട് എങ്ങനെ പറയണം എന്നെനിക്കറിയില്ല നിന്നെ ഞനെന്റെ കൂടപ്പിറപ്പായാണ് കണ്ടിരുന്നത്. എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ട്ടമായിരുന്നു അത്രമേൽ ആഴത്തിൽ ഞങ്ങൾ പ്രണയിച്ചു പോയി അമ്മു. ആ സ്ഥാനത്ത് നിന്നെ… സ്തംഭിച്ചു പോയി അമ്മു,…

ലോകം മുഴുവൻ ഇരുട്ടിൽ അമർന്നു പോയിരിക്കുന്നു, ചുറ്റും ഉള്ളതൊന്നും അറിയുവാനെ കഴിയുന്നില്ല. ഗുഹയിൽ നിന്നെന്ന പോലെ റാമിന്റെ വാക്കുകൾ…..”അമ്മു… അമ്മയോടെല്ലാം ഞാൻ തുറന്നു പറയാം. എനിക്ക് ഗൗരി ഇല്ലാതെ ജീവിക്കാൻ ആകില്ല. അത്രക്കും ഞങ്ങൾ അടുത്തുപോയി അമ്മു…

” സാരമില്ല ഏട്ടാ ഞാൻ ഇങ്ങനെ ഒക്കെ അങ്ങ് കഴിഞ്ഞോളാം. നമ്മൾ മാത്രം അറിഞ്ഞാൽ മതി. അമ്മായി അറിയേണ്ട. ഏട്ടനോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല “അവളുടെ വാക്കുകൾ എനിക്ക് ആശ്വാസം ഏകി..

കാലചക്രം പിന്നെയും മുന്നോട്ട്….. ഒരു പരിഭവവും ഇല്ലാതെ അമ്മു എല്ലാകാര്യങ്ങളും ചെയ്‌തു അമ്മയുടെ നല്ല മരുമകൾ ആയി. അവൾക്ക് നല്ലൊരു ഭർത്താവാകാൻ തനിക്ക് കഴിഞ്ഞില്ല. അപ്പോഴൊക്കെയും ഗൗരിയെ അന്വേഷിക്കുന്ന തിരക്കിലായിരുന്നു….. അവസാനം കണ്ടെത്തിയപ്പോൾ…അപ്പോഴാണ് രണ്ട് കുട്ടികളുമായി ഒരാൾ അവിടേക്ക് കടന്ന് വന്നത്,”റാം ഇത് ശ്യാമേട്ടൻ എന്റെ ഹസ്ബന്റ്. ശ്യാമേട്ടാ ഞാൻ എപ്പോഴും പറയാറില്ലേ റാം. ഇദ്ദേഹം എന്നെ കാണാൻ വന്നതാണ് “ശ്യാം ചിരിച്ചു കൊണ്ട് റാമിനെ വിഷ് ചെയ്‌തു. “റാം ഇത് ഞങ്ങളുടെ മക്കൾ മാളുവും അപ്പുവും. കുട്ടികൾ ശ്യമിനോട് കൊഞ്ചാൻ തുടങ്ങി. പപ്പ നമുക്ക് ഐസ്ക്രീം കഴിക്കാം….. ഗൗരി താൻ സംസാരിക്കു ഞങ്ങൾ ഇപ്പൊ വരാം ”

റാമിന്റെ മിഴികൾ അറിയാതെ നിറഞ്ഞു ഇത്ര നാൾ താൻ താലികെട്ടിയ പെണ്ണിനെ പോലും വേണ്ടെന്ന് വെച്ച് കാത്തിരുന്നത് ഈ ഗൗരിക്ക് വേണ്ടി ആയിരുന്നില്ലേ എന്നിട്ടും അവൾ….” റാം ഇനി എനിക്ക് വേണ്ടി കാത്തിരിക്കരുത്. അമ്മുവിന് നല്ലൊരു ഭർത്താവാകു ഇത്രനാൾ അവളെ വേദനിപ്പിച്ചതിനു അവളെ സ്നേഹിച്ച് പ്രായശ്ചിത്തം ചെയ്യൂ. ഞാൻ ശ്യാമേട്ടന്റ അടുത്തേക്ക് പോകട്ടെ..ഗൗരി എഴുന്നേറ്റു……. നീറുന്ന മനസുമായി റാം കാറിൽ കയറി…. പാവം അമ്മു ഇത്രയും നാൾ ഒരു പരാതിയും പരിഭവവും ഇല്ലാതെ അവൾ…. അമ്മ പോയി കഴിഞ്ഞിട്ടും ഒരു വേലക്കാരിയെ പോലെ അവൾ. അമ്മു മോളെ എന്നോട് ക്ഷെമിക്കണം മനസ്സ് കൊണ്ട് ഒരായിരം വെട്ടം മാപ്പ് പറഞ്ഞ് റാം… അമ്മുവിനരികിലേക്ക്….

തന്റെ അരികിലേക്ക് നടന്ന് വരുന്ന ഗൗരിയെ ശ്യാം നോക്കി നിന്നു.. എന്തിനായിരിക്കും ഗൗരി ഇങ്ങനെ ഒരു നാടകം കളിക്കാൻ തന്നോട് ആവശ്യപ്പെട്ടത്.. ഒരേ സ്കൂളിൽ ജോലിനോക്കുന്ന സഹപ്രവർത്തകർ എന്നതിലുപരി നല്ലൊരു സുഹൃത്ത് മാത്രമാണ് ഗൗരി… തന്റെ പ്രിയപ്പെട്ട അനു തന്നെയും മകനെയും വിട്ട് യാത്രയായപ്പോൾ ആശ്വാസമായി ഗൗരി ഉണ്ടായിരുന്നു. ഗൗരിയുടെ മകൾക്ക് താൻ പപ്പയായപ്പോൾ തന്റെ മകന് ഗൗരി അമ്മയായിരുന്നു പക്ഷെ തങ്ങളുടെ ഇടയിൽ സൗഹൃദം മാത്രമായിരുന്നു… ഇടക്കെപ്പോഴോ ഗൗരി തന്റെ മനസ്സിൽ നല്ലൊരു സ്ഥാനം നേടിയിരുന്നു….

“ഗൗരി റാം.. അവൻ തന്നെ ഒരുപാട് സ്നേഹിക്കുന്നില്ലേ എന്നിട്ടും താൻ തന്റെ മകളുടെ അച്ഛൻ അല്ലെ…”.അതെ ശ്യാം പക്ഷെ എന്റെ സ്നേഹത്തിനും അപ്പുറം ആരുമില്ലാത്ത ഒരു പെണ്ണ് അവനെ കാത്തിരിക്കുന്നുണ്ട് അവൾക്ക് താങ്ങായി

തണലായി അവൻ വേണം ശ്യാം… അത് ഞാൻ അവന്റെ അമ്മക്ക് കൊടുത്ത വാക്കാണ്… അന്ന് ആ അമ്മ എന്നെ കാണാൻ വന്നിരുന്നു മകൻ പ്രണയിച്ച പെണ്ണ്. അവന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്ന പെണ്ണ്. നിസ്സഹായദയോടെ കൈയിൽ പിടിച്ച് ആ അമ്മ തേങ്ങി…..”മോളെ ഈ അമ്മയോട് മോൾ ക്ഷെമിക്കണം ഒന്നും അറിയാതെ അമ്മ ഒരു തെറ്റ് ചെയ്‌തു അനാഥയായ ഒരു പെൺകുട്ടിയെ അവന്റെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിപ്പോയി അവൾക്ക് ആകെ ഞങ്ങളാണ് ലോകം…അവളെ കൈ വിടാൻ കഴിയില്ല. എന്റെ പേരകുഞ്ഞിനും മോൾക്കും ആവശ്യം ഉള്ളതെല്ലാം ഈ അമ്മ നൽകും…… എനിക്ക് ഒന്നും വേണ്ട അമ്മേ ഒരിക്കലും ഞാൻ വരില്ല അമ്മയുടെ മകന്റെ വഴികളിൽ തടസമായി…. ആ വാക്കാണ് ഞാൻ പാലിച്ചത്….

ഗൗരിയുടെ മിഴികൾ നിറഞ്ഞു “ടോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ശ്യാം മുഖവുര വേണ്ട.” നമ്മുടെ മക്കൾ ആഗ്രഹിക്കുന്നത്….. എന്റെ അനുവിന് അന്ന് കൊടുത്ത വാക്ക് ഒറ്റക്കാവില്ലെന്ന്… ഈ വൈകിയ വേളയിൽ തനിക്ക് വന്നൂടെ എന്റെ കൈപിടിച്ച് എന്റെ ജീവന്റെ പാതിയായി….. അമ്മേ ഞങ്ങളുടെ ആഗ്രഹവും അതല്ലേ അമ്മേ…. മാളു ഗൗരിയുടെ കൈപിടിച്ച് ശ്യാമിന്റെ കൈയിലേക്ക് കയ്യിലേക്ക് വെച്ച് കൊടുത്തു.. ഗൗരിയുടെ ചൊടികളിൽ നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു……

ആ സമയം അവിടെ റാമിന്റെ നെഞ്ചിൽ തല ചായ്ച്ചു അമ്മു തന്റെ ചോരുന്ന മിഴികളെ തുടക്കാൻ പാട് പെടുകയായിരുന്നു.. അമ്മുട്ടി ഈ ഏട്ടനോട് ക്ഷെമിക്കെടി… ഇനി ഒരിക്കലും ഈ കണ്ണ് നിറയാൻ അനുവദിക്കില്ല…… അവിടെ അവരുടെ ജീവിതത്തിനു നിറങ്ങൾ വന്ന് നിറയുകയായിരുന്നു…. ഇവിടെ ശ്യാമിന്റെ തോളിൽ തലചായ്ച്ചു ഗൗരിയും സ്വപ്നങ്ങളെ കോർത്തെടുക്കുകയായിരുന്നു…….. അവരുടെ സ്വപ്‌നങ്ങൾ പൂവണിയട്ടെ അല്ലെ…….

രചന : – Rajeena AS ❤

Leave a Reply

Your email address will not be published. Required fields are marked *