രചന : AmMu Malu AmmaLu
“നിക്കൊരുമ്മ തെരോ ഏട്ടാ….. ‘
തലക്കടിയിൽ മടക്കി വെച്ച എന്റെ കൈ വലിച്ചെടുത്ത് അവളുടെ ക-ഴുത്തിനു കുറുകെ വെച്ച് കൈക്കുഴിയിലേക്ക് പതുങ്ങിയെന്നോടൊട്ടിക്കിടന്നു നെഞ്ചിലെ രോമങ്ങളോരോന്നോരോന്നായി നുള്ളി വലിച്ചെടുത്തോണ്ടാണവളുടെ ചോദ്യം.. രോമത്തെ പിടിച്ചു വിളിച്ചോണ്ട് ചോദിച്ചാൽ ഉമ്മ പോയിട്ട് വാപ്പ പോലും കൊടുക്കത്തില്ലവൾക്ക്..
“ആഹ്… “വേദനിച്ചിടം തടവിക്കൊണ്ട് വായും പൊളിച്ച് ഞാനൊരു തട്ടും വെച്ചു കൊടുത്തു കുരിപ്പിന്.
നന്നാല് ദീസം കൂടുമ്പോഴുള്ള അവള്ടെ വഴക്ക് കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുമ്പോഴാ പെണ്ണിന്റെ പിച്ചലും മാന്തലും ഒപ്പം വേറെയും..
“ഇതിതെന്തിന്റെ കുഞ്ഞാണാവോ ദൈവമേ.. “🤦♂️എന്ന് അവള് കേൾക്കാത്തവിധം മനസ്സിൽ പറഞ്ഞു തിരിഞ്ഞു കിടന്നതും കുരിപ്പ് പിന്നേം ഒട്ടിയൊട്ടി വരാൻ തുടങ്ങി.
എല്ലാം പോട്ടെന്ന് വയ്ക്കാം. പക്ഷേ, അടുത്തത് ചൂണ്ടുവിരലുകൊണ്ടുള്ള ആ മൊതലിന്റെ തോണ്ടലാണ് സഹിക്കാൻ മേലാത്തത്.. അതുകൊണ്ട് തന്നെ, അവളുടെ അടുത്ത നീക്കം അറിഞ്ഞു കൊണ്ട് ഉടനെ ഞാൻ നേരെ കിടന്നെങ്കിലും മനപ്പൂർവം ആ കുട്ടിപ്പിശാശ്ശിനെ മൈൻഡ് ചെയ്തില്ല.
നേരെ കിടന്നതു കൊണ്ടാവാം അവൾ തോണ്ടിയെങ്കിലും ചെറിയ മയം ഒക്കെയുണ്ടായിരുന്നു അതിൽ. ..പക്ഷേ, മനപ്പൂർവ്വം അതും കേട്ടില്ലെന്ന് നടിച്ചു ഞാൻ ഫോണിൽ നിന്ന് കണ്ണെടുക്കാതെ കിടന്നു വീണ്ടും.
“ഏട്ടാ…. ഏട്ടാ….?? ” അടുത്ത ചോദ്യം എന്റെ താടിക്ക് പിടിച്ചു അവളുടെ മുഖത്തോടു മുഖം തിരിച്ചു കൊണ്ടാണ്.
കണ്ണുകൾ അടച്ചു പിടിച്ചു വീണ്ടും വീണ്ടും അവളെ കേട്ടില്ലെന്ന് നടിച്ചുകൊണ്ടേയിരുന്നു.
അല്പനേരത്തേക്കു പിന്നെ ചോദ്യോമ് പറച്ചിലുമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല എട്ടുപോലെ വളഞ്ഞു ചുരുണ്ടു തേരട്ടയേ വെല്ലുന്ന പെണ്ണിന്റെ കിടത്തം കണ്ടതും നേരിയ ഒരു ചിരി വിടർന്നു എന്റെ ചൊടിയിൽ.
എങ്കിലും ആ ചിരി മനസ്സിൽ തന്നെ ചുരുട്ടി വെച്ചുകൊണ്ട് ഞാൻ പാഴ്ശ്രമമെന്നോണം ഒന്ന് തിരിയാൻ നോക്കി.
എവിടുന്ന്….. 🤷♂️ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ചെരിയണമെങ്കിലോ ഇപ്പുറത്തുള്ള ഭിത്തി എന്തായാലും അനങ്ങാൻ പോണില്ല എന്നതിനാൽ തന്നെ അവളെ അല്പം നീക്കി കിടത്താമെന്നു വെച്ചാലോ തനിക്കൊന്നനങ്ങാൻ പോലും പറ്റാത്ത വിധത്തിലാണ് ഇല്ലത്തമ്മേന്റെ കിടത്തം..
അത് കാണുമ്പോ തന്നെ ഉള്ളിന്റെ ഉള്ളിൽ ഒന്നല്ലൊരായിരം ഉമ്മ കൊടുക്കാനൊക്കെ മനസ്സ് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും അങ്ങനെയിപ്പം വിട്ടുകൊടുക്കാൻ എന്നെക്കിട്ടില്ലെന്നായി ഞാൻ മനസ്സിനോട്..! അമ്പട ഞാനേ…. 😁
“അനക്കമൊന്നുമില്ലല്ലോ ദേവ്യേ.. ഇനിയീ കുരിപ്പ് ഉറങ്ങിയോ.. “? എന്ന് തെല്ലൊരു സംശയം മനസ്സ് പ്രകടിപ്പിച്ചപ്പോൾ മനസ്സിനെ പാടെ വിശ്വസിച്ച് പതിയെ അവളുടെ തലക്കടിയിൽ കിടക്കുന്ന എന്റെ കൈ ഞാൻ പിൻവലിക്കാൻ ശ്രമിച്ചതും ദാ കിടക്കുന്നു ഏമാത്തി ന്റെ നെഞ്ചത്ത്.
“എന്റമ്മേ…. എന്ന് നെഞ്ചത്ത് തേങ്ങ വീണ ഇന്നസെന്റേട്ടൻ വിളിച്ചപോലൊരു വിളിയൊച്ച ന്റെ തൊണ്ടേന്നിങ്ങു പോന്നത് മാത്രേ ഞാനറിഞ്ഞുള്ളു.. നെറ്റിക്കൊരു യമണ്ടൻ മുട്ടും തന്നവൾ, കണ്ണൊന്നിറുക്കിയടച്ചു ഞാൻ തുറന്നപ്പോഴേക്കും തെല്ലൊരു ശ്വാസമെടുക്കാൻ പോലുമാകാത്തവിധം എന്റെ ചൊടികളവൾക്ക് സ്വന്തമായിരുന്നു അത്രമേൽ പ്രണയത്തോടെ…അത്രമേൽ ആവേശത്തോടെ…ഒക്കേത്തിനുമുപരി ഒരു കുഞ്ഞു ബെല്ല്യ പരിഭവത്തോടെ വീണ്ടും വീണ്ടും പരവേശത്തോടെ എന്നോടിഴുകി ചേർന്നുകൊണ്ടേയിരുന്നവൾ.
ഒരുമാത്ര തന്നിൽ ചുറ്റിവരിഞ്ഞ ആ മൃദുലമായ കൈപ്പിടി ഛേദിച്ചു കൊണ്ട് ഞാനെന്റെ പരുഷമാർന്ന കൈകളാൽ നഗ്നമാർന്നവളുടെ പൊക്കിൾ ചുഴിയിൽ പിടുത്തമിട്ടപ്പോൾ അടിവയറ്റിൽ നിന്നാളി പടർന്ന വിറയലോടെയാ പെണ്ശരീരം വീണ്ടും വീണ്ടും തന്റേതെന്ന് മാത്രം ഓര്മിപ്പിച്ചുകൊണ്ടിരുന്നു.
തലേന്നത്തെ വഴക്കിന്റെ ക്ഷമാപണമാണ് ഇതെന്നറിയാമായിരുട്ടും ഒട്ടും ഈർഷ്യയില്ലാതെ തന്നിലേക്കാഴ്ന്നിറങ്ങുന്നവളെ അത്രമേൽ പ്രണയത്തോടെ നെഞ്ചിലേക്കമർത്തിയതും നെഞ്ചിലാകെ അവളുടെ മിഴിനീർക്കണങ്ങൾ തീർത്ത ചൂട് പടർന്നിരുന്നു.
കുഞ്ഞു കുട്ടിയേ പോൽ ഏങ്ങിയേങ്ങി കരയുന്നവളെ തന്നിലേക്കടുപ്പിക്കുമ്പോൾ എന്നത്തേയും പോലെ അന്നും വിറയാർന്ന സ്വരത്തിൽ അവൾ പറയുന്നുണ്ടായിരുന്നു സോറി ഏട്ടാ എന്ന്.
പ്രണയത്തിന്റെ വര്ണങ്ങളോരോന്നോരോന്നായി ഇരുവരിലും ലഹരി പിടിപ്പിക്കുമ്പോൾ ആവേശത്തോടെ താനുമവളിലേക്കൊരു ചെറുനോവായി പടർന്നു പിടിക്കാൻ തുടങ്ങിയിരുന്നു.
ഓരോ പ്രവശ്യത്തെയും പിണക്കത്തിനൊടുവിലെ ഇണക്കങ്ങൾ പലപ്പോഴും ഇങ്ങനെയാവുകയാവും പതിവ്. അതുവരെയുണ്ടായിരുന്ന തന്നിലെ ഓരോ വിദ്വേഷവും അപ്പോൾ ദൂരേക്ക് പോയി മറയും.
ആ നിമിഷങ്ങളിൽ പരിഭവങ്ങളോ പരാതികളോ ഒന്നും തന്നെ ഇല്ലാതാവും.
ചിലതങ്ങനെയാണ്…. എത്രവലിയ വിദ്വേ-ഷങ്ങൾ ഉണ്ടാക്കിയാലും ഒരു ചുടു ചുംബനത്തിലോ ചേർത്ത് പിടിക്കലിലോ പോട്ടെ സാരമില്ല ഞാനല്ലേ എന്ന ഒരു വാക്കിലോ തീർക്കാവുന്ന… തീരാവുന്ന പരിഭവങ്ങളെ ജീവിതത്തിൽ ഉണ്ടാവാൻ പാടുള്ളു എന്ന് മനസ്സിലാക്കിത്തരും.. !!
Nb : ഒരു ജീവിതമല്ലേയുള്ളു.. അതിങ്ങനെ തമ്മിൽ സ്നേഹിച്ചും പ്രണയിച്ചും പിച്ചിയും മാന്തിയും ചൊറിഞ്ഞോണ്ടുമൊക്കെയങ്ങ് തീർക്കണം ന്നെ….
രചന : AmMu Malu AmmaLu