അച്ഛനുമമ്മയ്ക്കും മക്കളോട്ള്ള സ്നേഹം കൊണ്ട് അവരെ കൈ വിട്ടില്ല, ഇല്ലേലും മക്കൾ തെറ്റു ചെയ്താ അത്‌ പൊറുക്കാനും ക്ഷമിക്കാനും കഴിഞ്ഞില്ലേൽ അവരെ അത്ര കാലം പോറ്റി വളർത്തിയത് കൊണ്ട് എന്ത് ഗുണം. അവളോടൊന്നു പൊറുത്തിരുന്നേൽ ഇപ്പൊ സന്തോഷത്തോടെ മോളേം മക്കളേം കണ്ടോണ്ടിരിക്കാരിന്നു അവർക്ക്, ആ അനിയൻ ചെക്കൻ ഇങ്ങനെ കല്യാണാകാതെ നിൽക്കേം ഇല്ലാരുന്നു.

Uncategorized

രചന : – പ്രജീഷ.

ഡീ നീ അറിഞ്ഞാരുന്നോ ചാലിൽ പറമ്പത്തെ കണ്ണേട്ടന്റെ ഇളയ ചെക്കന്റെ കല്യാണം കഴിഞ്ഞത്

ഏത് സുമതിയേടത്തിടെ മോന്റെയോ

അതേന്ന്, ആ നരുന്ത് പോലത്തെ ചെക്കനോ അവൻ കല്യാണം കഴിക്കാനൊക്കെ ആയോ ലതേ

ഹ ഹ ആയോന്നോ ഇതെന്തു ചോദ്യ ഷീനേ ജിജീടെ മോള് നയനയും ഈ ചെറുക്കനും ഒരുമിച്ചു പഠിച്ചതല്ലേ

ആ അതേ അത്‌ ഞാനോർത്തില്ല, നയന ഇപ്പൊ കല്യാണോം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായില്ലേ, അപ്പൊ ശരിയാണ്.

ഷീന വീട്ടിലിരുന്ന് അത്യാവശ്യം ചെറിയ സ്റ്റിച്ചിങ് ഒക്കെ ചെയ്യുന്നുണ്ട് ആ പ്രദേശത്തെ ഒരുവിധം ആളുകൾ ഒക്കെ ഷീനയുടെ വീട്ടിലാണ് തുന്നാൻ കൊണ്ടു കൊടുക്കാറ്. ലതയും ഷീനയും അടുത്ത കൂട്ടുകാരികളാരുന്നു, അവരുടെ സൗഹൃദം പോലെ തന്നെ അവരെ ഒരേ നാട്ടിലേക്കാണ് കല്യാണം കഴിച്ചു കൊണ്ടു വന്നിരിക്കുന്നത്.

ലത മോൾക്കുള്ള ഫ്രോക്ക് തുന്നാൻ കൊടുക്കാനാണ് ഷീനയുടെ വീട്ടിൽ പോയത്, അതിന്റെ കൂടെ അവളുടെ വീട്ടിൽ പോയി വന്നതിന്റെയും അവരുടെ നാട്ടിലെ വിശേഷവുമൊക്കെ പറയുകയായിരുന്നു അവരിരുന്നിട്ട്.

ഷീനയുടെ അമ്മായി അമ്മ അസുഖം ബാധിച്ചു കിടപ്പിലായതിനു ശേഷം സ്വന്തം വീട്ടിലും നാട്ടിലും പോയിട്ട് ഒന്നൊന്നര വർഷമായി. അവിടത്തെ വിശേഷങ്ങൾ അറിഞ്ഞിരുന്നത് ലതയിലൂടെ ആണ്, നാട്ടിൽ പോകാന്നു വെച്ചാലും അമ്മയും അച്ഛനും മരിച്ചതിൽ പിന്നേ ആങ്ങളയും കുടുംബവുമാണ് അവിടെ ഉള്ളത്, നാത്തൂനുമായി അവളത്ര രസത്തിലുമല്ല.

അല്ല ലതേ, ന്നിട്ടെന്നാരുന്നു. കല്യാണം

അതൊക്കെ ഒരുപാട് കഥ യാണ് മോളേ . അവരടെ വീടിന്റെ അടുത്ത് തന്നെയുള്ള ആ നായന്മാരില്ലേ, ഹ ആ വന്നുകൂടിയവര് , കണ്ണേട്ടന്റെ സ്ഥലം വാങ്ങിട്ടു അവിട വീടുവെച്ചു കൂടുന്നില്ലേ അവര് തന്നെ

ഹാ പറഞ്ഞു കേട്ടിരുന്നു അവര് സ്ഥലം വിറ്റിരുന്ന വിവരം.

അത് കുറച്ചു നാൾ മുൻബാ , അവിടെത്തെ ഇളയ പെണ്ണുമായി ന്തോ ചെറിയ ചുറ്റിക്കളി ഒക്കെ ഉണ്ടാരുന്നു ഈ ചെറുക്കന്

ന്നിട്ടെന്താ അവസാനം ചെക്കൻ അവളേം കൊണ്ട് മുങ്ങി.

അതിന് ആ ചെക്കന് വേറേം പല ചുറ്റിക്കളി ഉണ്ടാരുന്നുന്നു കേട്ടല്ലോ

ആ അങ്ങനേം കേൾക്കുന്നുണ്ട് ഡീ .

ന്തായാലും ഇന്നലെ അവളുടെ വീട്ടുകാരുടേം സമ്മതത്തോടെ റിസപ്ഷൻ ആരുന്നു.

അപ്പൊ പെണ്ണിന്റെ വീട്ടുകാർക്ക് കുഴപ്പമില്ലരുന്നോ അത് നന്നായല്ലോ

ആര് പറഞ്ഞു ഇല്ലാരുന്നൂന്ന്, പോലീസ് സ്റ്റേഷനിൽ വെച്ച് ഇനി ഇങ്ങനെ ഒരു മോളില്ലാന്ന് വരെ പറഞ്ഞിരുന്നതാണത്രേ അവൾടച്ഛൻ. പിന്നേ ഇത് ഇപ്പൊ ന്താ പെട്ടന്ന് ഒന്ന് രണ്ടാഴ്ച കൊണ്ട് സംഭവിച്ചതെന്ന് ആരറിഞ്ഞു.

പിന്നെ അവന്റെ അമ്മോന്മാരൊക്കെ കൂടി പറഞ്ഞതോണ്ടാകും , അവനവളേം കൊണ്ട് വയനാട്ടിലുള്ള മൂത്ത മാമന്റെ വീട്ടിലല്ലാരുന്നോ പോയത്.

അത്‌ കൊള്ളാലോ, ഓരോരുത്തരോടും ഓരോ വിധത്തിലാണോ അവരുടെ ആങ്ങളമാര്. ഓ ഇതിപ്പോ ആൺകുട്ടി ഇങ് കൊണ്ടു വന്നതാണല്ലോ അല്ലെ അതായിരിക്കാം. അല്ലേൽ അവരെക്കാൾ മുന്തിയ ജാതിക്കാരി ആയതോണ്ടാകും

അത്‌ ന്താ നീ ഈ പറയുന്നത് എനിക്കങ്ങോട്ട് മനസിലായില്ല

ഇതിലിപ്പോ മനസിലാക്കാൻ ഒന്നുമില്ല ടോ ഈ സുമതിയേടത്തിടെ അനിയത്തിയുടെ മോള് ഇത് പോലെ തന്നെ വീട്ടിൽന്ന് ഇറങ്ങി പോയതല്ലേ പത്തു പതിനാല് കൊല്ലം മുന്നേ. അന്ന് ഈ അമ്മോന്മാർ എല്ലാരും ഭയങ്കര സംഭവാക്കി മാറ്റി. കാര്യം അവരുടെ കുടുംബത്തിൽ തന്നെ മൂത്ത പെൺകുട്ടി അവളാരുന്നല്ലോ, ന്നാലും ഈ ആറു പേരിൽ ആർക്കെങ്കിലും ഒരാൾ ക്ക്‌ ആ പെണ്ണിന്റെ ഭാഗത്തു നിൽക്കാരുന്നു

അവള്ടെ സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിൽ പോയപ്പോ അവരെല്ലാം കൂടെ അവളേം ആൾടെ ഭർത്താവിനേം പോലീസ്നെ ‘അവൾടനിയൻ്റ കാറെടുത്തു പോയി വീട്ടിൽ വരുത്തിച്ച് സ്റ്റേഷനിലേക്ക് കൊണ്ട് പോയി അവിടവെച്ച് പെണ്ണിനെ കുറിച്ച് പോലീസ് കാരോട് ഈ അമ്മോൻമാരിൽ ഒരുവൻ പറഞ്ഞതെന്താണെന്ന് അറിയോ ഇവള് ”കാമഭ്രാന്ത് ” മൂത്തിട്ടിറങ്ങി പോയതാണ് സാറേന്ന്.

എൻ്റെ കൃഷ്ണാ ആ പെങ്കൊച്ചോ, വല്ലാത്ത ജാതി ആൾക്കാരാണല്ലോ ടീ ഷീനേ അവര്.

പക്ഷേ കേട്ടിടത്തോളം അറിവും ബോധവുമുള്ളവരാണ് അവരെല്ലാം എന്നിട്ട് ഇങ്ങനെയാണോ പറയുന്നത് ഇല്ലേലും ആ പെൺകുട്ടിയെ കുറിച്ച് ആരും ഇത് വരെ മോശം പറഞ്ഞ് കേട്ടിട്ടില്ലല്ലോ ,

അതല്ലേ ടീ ഞാൻ പറഞ്ഞത് , ആരും മോശം പറഞ്ഞിട്ടില്ലന്ന് മാത്രമല്ല ൻ്റെ നാത്തൂൻ്റെ ആങ്ങളയ്ക്ക് വേണ്ടി ആലോചിക്കവെരെ ചെയ്തതാരുന്ന് നിനക്കോർമ്മയില്ലേ ആ കാര്യം ഞാൻ നിന്നോട് പറഞ്ഞിരുന്നു പക്ഷേ ജാതക പ്പൊര്ത്തം ഇല്ലാന്ന് പറഞ്ഞ് അവരതൊഴിവാക്കി. പറത്തിട്ട് കാര്യംല്ല ,ആ കുട്ടിക്ക് ഇങ്ങനെ കുടുംബബന്ധങ്ങളൊന്നും ല്ലാതെ ജീവിക്കാനാരിക്കും വിധി,

അല്ലാ ,അതിന് ആ പെണ്ണ് അവരേക്ക താഴ്ന്ന ജാതിക്കാരൻ്റെ ഒപ്പമല്ലേ പോയത്, അതിപ്പോ അവർക്ക് സഹിച്ചു കാണില്ല അതാവും ഇപ്പോത്തെ കാലത്ത് എന്ത് ജാതിയാടീ , കയ്യിലോ കാലിലോ ഒരു മുറിവുണ്ടായാ ഒഴുകുന്ന ചോരയ്ക്ക് വ്യത്യാസം ഉണ്ടോ. എന്തിന് പ്രസവത്തിനോ അല്ലെങ്കിൽ എന്തെങ്കിലും അപകടം പറ്റിയാലോ നമ്മുടെ ശരീരത്തിൽ കയറ്റുന്ന ചോര ജാതി മതം നോക്കിയാണോ കയറ്റുന്നത് ‘ ഇതൊക്കെ ഇങ്ങനെ ഓരോ ന്യായം പറയാൻ മാത്രം ഉള്ളതാ,

മോളെ ഇത് ജാതി പ്രശ്നം ഒന്നുമല്ല ,അതിൻ്റെ പിന്നിൽ വേറെ എന്തോ ഉണ്ട് എന്നാ എനിക്ക് തോന്ന്ന്നത്.

പാവം ആ പെൺകൊച്ചു. അതിൻ്റെ കെട്ട്യോൻ നല്ലതായത് കൊണ്ട് അത് ജീവിച്ച് പോണ്. അതിൻ്റെ കുട്ടികൾ ടെ കാര്യമാ കഷ്ടം അമ്മയും അച്ഛനും എന്തിന് അവൾടെ അനിയൻ പോലും കണ്ടാ മിണ്ടില്ല ആ കുട്ടികളോട് പോലും

അവരെന്നല്ല മറ്റ് ബന്ധക്കാരൊന്നും അവരെ അടുപ്പിക്കുന്നില്ലന്നല്ലേ ടീ ഷീ കേട്ടത് .

അതാ ഞാൻ പറഞ്ഞത്.

എന്തായാലും അവളങ്ങനെ ഇറങ്ങി പോയതോണ്ട് ,വേറെ ഒരാൾക്ക് ഗുണമുണ്ടായല്ലോ

അതാർക്ക്,

സുമതിയേടത്തിടെ രണ്ടാമത്തെ അനിയത്തീടെ രണ്ടാമത്തെ മോൾക്ക് തന്നെ

അതെങ്ങനെ

അതോ അവളെ കെട്ടിയതാരാ , അവൾടമ്മോന്റെ അളിയൻ

അത്‌ ശരിയാ, അത്‌ ഞാനും കേട്ടു, അവളും അങ്ങനെ രക്ഷപെട്ടു അല്ലേ, ന്തായാലും അമ്മയ്ക്കും മോൾക്കും ഒരാളെ നാത്തൂനേ…. ന്നു വിളിക്കാലോ

ഹഹഹഹ ഹ

അതന്നെ അവള് പഠിച്ചു ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പണിയുള്ളവളായത്കൊണ്ട് അവൾകെട്യോനും കുട്ടിക്കുമൊപ്പം കുടുംബത്തിൽ ഇരിക്കുന്നു അത്ര തന്നെ.

അത് മാത്രമോ ഈ രണ്ടു പേരുടേം അച്ഛനുമമ്മയ്ക്കും മക്കളോട്ള്ള സ്നേഹം കൊണ്ട് അവരെ കൈ വിട്ടില്ല, ഇല്ലേലും മക്കൾ തെറ്റു ചെയ്താ അത്‌ പൊറുക്കാനും ക്ഷമിക്കാനും കഴിഞ്ഞില്ലേൽ അവരെ അത്ര കാലം പോറ്റി വളർത്തിയത് കൊണ്ട് എന്ത് ഗുണം. അവളോടൊന്നു പൊറുത്തിരുന്നേൽ ഇപ്പൊ സന്തോഷത്തോടെ മോളേം മക്കളേം കണ്ടോണ്ടിരിക്കാരിന്നു അവർക്ക്, ആ അനിയൻ ചെക്കൻ ഇങ്ങനെ കല്യാണാകാതെ നിൽക്കേം ഇല്ലാരുന്നു.

കാര്യം ശരിയാണ് അവള് കാണിച്ചത് പൊറുക്കാൻ പറ്റാത്ത തെറ്റു തന്നെയാണ്.

ഇനിപ്പോ നമ്മളിത് പറഞ്ഞിട്ട് എന്ത് കാര്യം ഷീ .. നേരം ഒരുപാട് ആയി ഞാൻ പോട്ടെ മക്കളവിടെ എന്താ ചെയ്യുന്നേന്നറിയില്ല, ഇപ്പോഴ്ത്ത കാലമാണ് ആരേം വിശ്വസിക്കാൻ കഴിയില്ലന്നെ.

ശരിഡീ നീ രണ്ടു ദിവസം കഴിഞ്ഞ് വാട്ടോ അപ്പോഴേക്കും ഞാനിത് അടിച്ചു വെക്കാം.

രചന : – പ്രജീഷ.

Leave a Reply

Your email address will not be published. Required fields are marked *